പിണറായിയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടി, വി.എസ് അച്യുതാനന്ദനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിച്ച് കേന്ദ്ര നേതൃത്വം, തെരഞ്ഞെടുപ്പ് വിഎസ് നയിക്കും

സി.പി.എം ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടി നല്‍കി വി.എസ് അച്യുതാനന്ദന്‍ ഇന്നും നാളെയും നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര കമ്മറ്റിയുടെ ക്ഷണത്തെ തുടര്‍ന്നാണ് വി.എസ് സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വി.എസിനെ മുന്‍ നിര്‍ത്തി പോരാട്ടത്തിനിറങ്ങാനുള്ള തയ്യാറെടുപ്പായാണ് ആറുമാസങ്ങള്‍ക്ക് ശേഷമുള്ള അച്യുതാനന്ദന്റെ സംസ്ഥാന കമ്മറ്റി പ്രവേശത്തെ വിലയിരുത്തപ്പെടുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ പ്രതികൂലമാകും കാര്യങ്ങള്‍ എന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്നും കണ്ണീരോടെ ഇറങ്ങിപ്പോന്ന അച്യുതാനന്ദന് മധുരപ്രതികാരം കൂടിയാണ് സംസ്ഥാന സമിതിയോഗത്തിലേക്കുള്ള ഈ ക്ഷണം.
ആറുമാസത്തിന് ശേഷം ഇതാദ്യമായാണ് വി.എസിനെ ഒരു സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണിക്കുന്നത്. സംസ്ഥാന സമ്മേളനം തീരുമാനിച്ച പുതിയ സംസ്ഥാന സമിതിയില്‍ വി.എസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ പ്രതിപക്ഷ നേതാവായിരുന്നിട്ടു കൂടി വി.എസിന് പാര്‍ട്ടി കമ്മറ്റികളില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം ആവശ്യമായിരുന്നു. വി.എസുമായി ഏറെ അകന്നു നിന്നിരുന്ന ഔദ്യോഗിക പക്ഷമാവട്ടെ ഇതിന് താല്‍പ്പര്യവും കാട്ടിയില്ല. കിട്ടുന്ന അവസരങ്ങളില്‍ വി.എസിനെ മാറ്റി പിണറായി വിജയനെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി ഇനി പ്രവര്‍ത്തിക്കുക എന്ന് പലവട്ടം അടിവരയിട്ട് പറയുകയും ചെയ്തു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് വി.എസ് വന്നെങ്കിലും തിരശ്ശീലക്ക് പിന്നില്‍ മറഞ്ഞിരുന്ന് കടിഞ്ഞാണ്‍ പിടിച്ചത് പിണറായി വിജയനായിരുന്നു. അവിടെയും പരാജയപ്പെട്ടെങ്കിലും തരം കിട്ടുമ്പോഴെല്ലാം വി.എസിനെ ഒതുക്കാന്‍ തന്നെയായിരുന്നു ഔദ്യോഗിക വിഭാഗത്തിന്റെ ശ്രമം. ഇതിനിടയിലാണ് മൂന്നാര്‍ സംഭവം വി.എസിന് വീണുകിട്ടുന്നത്. പാര്‍ട്ടിയെ തളര്‍ത്തി മൂന്നാര്‍ ഔത്യത്തിലൂടെ തന്റെ പ്രതിച്ഛായ കൂട്ടാന്‍ വി.എസിന് വീണ്ടും കഴിഞ്ഞു. ജനതാല്‍പര്യം മാനിച്ച് പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ പാര്‍ട്ടിക്ക് കഴിയുന്നില്ല എന്ന് വി.എസ് നിരന്തരം ഉയര്‍ത്തുന്ന പരാതി ശരിവയ്ക്കുകയാണ് ഇതോടെ കേന്ദ്ര നേതൃത്വവും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ പ്രതിച്ഛായ മാത്രമാണ് പാര്‍ട്ടിക്ക് ബാക്കിയുള്ളു എന്ന തിരിച്ചറിവിലാണ് വി.എസിനെ സംസ്ഥാന സമിതിയിലേക്ക് കേന്ദ്ര കമ്മറ്റി തിരിച്ചു വിളിക്കുന്നത്. സംസ്ഥാന സമിതിയില്‍ ഒഴിച്ചിട്ട ഒരു സീറ്റ് വി.എസിന് നല്‍കണമെന്നും കേന്ദ്ര നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. അതേ സമയം വി.എസിന്റെ വരവ് ഔദ്യോഗിക പക്ഷത്തിന് അത്ര രസിച്ചമട്ടല്ല. പിണറായി വിജയന്റെ നേതൃമോഹത്തിന് തിരിച്ചടിയായേക്കാവുന്ന കേന്ദ്ര തീരുമാനത്തിനെതിരെ ഇന്ന് സംസ്ഥാന കമ്മറ്റിയില്‍ പരസ്യമായ വിമര്‍ശനം ഉയരാനിടയുണ്ട്. തെരഞ്ഞെടുപ്പില്‍ തോറ്റാലും പാര്‍ട്ടി വിരുദ്ധനെ ഉള്‍ക്കൊണ്ട് മുമ്പോട്ട് പോകാനാവില്ലെന്നാണ് പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























