എസ്എന്‍ഡിപി ബന്ധത്തിന്റെ പേരില്‍ ബിജെപിയില്‍ അടി, വി മുരളീധരനും ശോഭാ സുരേന്ദ്രനും തമ്മില്‍ രൂക്ഷ വാഗ്വാദം, പ്രസിഡന്റിന് സവര്‍ണ താല്‍പര്യമെന്ന് ശോഭാ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെതിരെ ഭാരവാഹി യോഗത്തില്‍ ആഞ്ഞടിച്ച് ശോഭാസുരേന്ദ്രന്‍ രംഗത്ത്. പ്രസിഡന്റ് സവര്‍ണതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നാണ് ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാസുരേന്ദ്രന്റെ ആരോപണം. ഇതോടെ എസ്എന്‍ഡിപി ബന്ധത്തിന്റെ പേരില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷമായി. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് രണ്ടുചേരികളായി എസ്എന്‍ഡിപി പ്രശ്‌നത്തില്‍ ബിജെപി നേതാക്കള്‍ കലഹിച്ചത്.
സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ അനുകൂലിക്കുന്നവരും എതിര്‍ ചേരിയും തമ്മിലാണ് ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായത്. എസ്എന്‍ഡിപിയെ കൂടെക്കൂട്ടില്ലെന്ന് വി മുരളീധരന്റെ പ്രസ്താവന സവര്‍ണതാല്‍പര്യമാണെന്ന വാദവുമായി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാസുരേന്ദ്രന്‍ രംഗത്തെത്തി. ഇതോടെയാണ് ബിജെപിയില്‍ രണ്ടു തട്ടു ശക്തമായത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരമെന്നും എസ്എന്‍ഡിപിയെ മത്സരത്തിന്റെ ഭാഗമാക്കിയിട്ടില്ലെന്നുമാണ് മുരളീധരന്‍ പ്രസ്താവിച്ചത്. എസ്എന്‍ഡിപിയുടെ സന്ദേശവും സംഘപരിവാര്‍ സന്ദേശവും ഒന്നിച്ചുപോകില്ലെന്നും മുരളീധരന്‍ നിലപാടു വ്യക്തമാക്കിയിരുന്നു. സംഘപരിവാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു മാത്രമേ ബിജെപി മുന്നോട്ടു പോകൂ എന്ന സന്ദേശമാണ് മുരളീധരന്‍ നല്‍കിയത്. പരസ്പരം യോജിക്കാത്ത രണ്ട് ആശയങ്ങളെ കൂട്ടിക്കെട്ടാനാണ് ചിലരുടെ ശ്രമമെന്നും മുരളീധരന്‍ പറഞ്ഞതിനു പിന്നാലെയാണ് ഇന്നു ബിജെപി ഭാരവാഹി യോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ ആഞ്ഞടിച്ചത്.
എസ്.എന്‍.ഡി.പിയുമായ സഖ്യം വേണ്ട, ധാരണ മതിയെന്നാണ് സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ അനുകൂലിക്കുന്നവരുടെ നിലപാട്. സഖ്യം പാര്‍ട്ടിക്ക് ദോഷം ചെയ്യും. എന്നാല്‍ സഖ്യം തന്നെ വേണമെന്നാണ് മറുചേരിയുടെ ആവശ്യം. വി.മുരളീധരന്റെ നിലപാടിനെ ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു. വരേണ്യ വര്‍ഗത്തെ സഹായിക്കുന്ന നിലപാടെന്നായിരുന്നു വിമര്‍ശനം. അതേ സമയം വി എസ്.ഡി.പിയെ സഹകരിപ്പിക്കാന്‍ ധാരണയായി.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് കേരളത്തില്‍ ബിജെപിക്ക് വഴിത്തിരവാകുമെന്ന് ഭാരവാഹി യോഗത്തില്‍ കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ പ്രതീക്ഷ പ്രകടിപ്പിച്ചു. തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലയില്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്തും. 27 അമിത് ഷാ കേരളത്തിലെത്തുമ്പോഴായിരിക്കും ചര്‍ച്ച നടത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























