തോപ്പുംപടിയില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോയ ഒമ്‌നി വാന്‍ യാത്രാമദ്ധ്യേ തീപിടിച്ചു

തോപ്പുംപടി ജിയോ സീ ഫുഡിനു സമീപം വാലുമ്മേല്‍ ജംഗ്ഷനില്‍ ഒമ്‌നി വാന്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മുണ്ടംവേലി കേന്ദ്ര വിദ്യാലയ സ്‌കൂളിലെ പതിമൂന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം വരുന്ന വഴിയാണ് വാന്‍ കത്തിയത്. അഞ്ചു മിനിട്ടിന്റെ വ്യത്യാസത്തില്‍ ഒഴിവായത് ഒരു വലിയ ദുരന്തമാണ്.
കൊച്ചി സ്വദേശിയായ ലോറന്‍സ് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഇയാളുടെ മകന്‍ റോഷന്റെ പേരിലുള്ളതാണ് വാഹനം. വാഹനം മുന്നോട്ടു നീങ്ങാതിരുന്നപ്പോള്‍ കാര്യം അറിയാന്‍ ലോറന്‍സ് പുറത്തിറങ്ങിയപ്പോഴാണ് പെട്ടെന്ന് വാന്‍ നിന്നുകത്തിയത്. പെട്രോള്‍ വാല്‍വ് വിട്ടുപോയതാണ് തീ പിടിക്കാന്‍ കാരണമെന്ന് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























