പുതുതലമുറ നേതാക്കളെല്ലാം ഭാര്യാവിരോധികളോ, ടി സിദ്ദിഖിനെ പുലഭ്യം വിളിച്ചവര്‍ മറുപടിക്ക് വിയര്‍ക്കും സിപിഐഎം നേതാവ് മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ കോടതിയില്‍

തന്നെ ശാരീരികമായി ഉപദ്രവിക്കുന്നു എന്നു കാണിച്ച് സിപിഎം നേതാവ് മുഹമ്മദ് റിയാസിനെതിരെ പരാതിയുമായി ഭാര്യ കോടതിയില്‍. കോണ്‍ഗ്രസ് നേതാവ് അഡ്വ: ടി സിദ്ദിഖിന് പിന്നാലെ കോഴിക്കോട്ടെ സിപിഐ (എം) നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസും ഗാര്‍ഹിക പീഡനക്കേസില്‍. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(നാല്)യില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച ജഡ്ജി എം.എന്‍. സാബു, റിയാസിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റിയംഗം റിയാസിനെതിരെ ഭാര്യ ഡോ.സമീഹാ സെയ്തലവിയാണ് പരാതി നല്‍കിയത്. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ആവശ്യമെങ്കില്‍ റിയാസിന്റെ ഭാര്യ ഡോ.സമീഹാ സെയ്തലവിക്കും മക്കള്‍ക്കും സംരക്ഷണം നല്‍കണമെന്നും കോടതി നടക്കാവ് പൊലീസിന് നിര്‍ദ്ദേശം നല്‍കി.
ഭര്‍ത്താവില്‍ നിന്നും ഗാര്‍ഹിക പീഡനം ഉള്ളതായും മക്കളുടെ ചെലവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റിയാസിന്റെ ഭാര്യയുടെ പരാതി. ഏറെ നാളായി സമീഹക്ക് പരാതിയുണ്ടായിരുന്നെങ്കിലും ഈയിടെയാണ് കോടതിയെ സമീപിച്ചിരുന്നത്. തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും മര്‍ദിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ഇന്നലെയായിരുന്നു സമീഹയുടെ ഹരജി കോടതി പരിഗണിച്ചത്. ഭാര്യ സമീഹ പൊലീസ് പ്രൊട്ടക്ഷന്‍ നല്‍കണമെന്നാവശ്യവും ഹരജിയില്‍ പറഞ്ഞിരുന്നു. ഇതേ തടര്‍ന്ന് യുവതിക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും, കോടതി ഉത്തരവിട്ടു.
50 രൂപ നല്‍കിയാല്‍ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്നുവരെ പറഞ്ഞ് ആക്ഷേപിച്ചന്നെും പരാതിയില്‍ പറയുന്നുണ്ട്. പീഡനം നിത്യസംഭവമായതോടെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നി. മക്കളെ വീട്ടില്‍ നിര്‍ത്തി ഒഴിഞ്ഞു പൊയ്‌ക്കോള്ളാനാണ് ഭര്‍ത്താവ് റിയാസ് പറഞ്ഞതെന്നും പരാതിയില്‍ വ്യക്തമാക്കി. സ്‌കൂളില്‍ പഠിക്കുന്ന മക്കളെ റിയാസും ഗുണ്ടകളും തട്ടിക്കൊണ്ടുപോവുമെന്ന ഭീതിയുണ്ട്. ഇതിനാലാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെയാണ് ജില്ലാ കമ്മിറ്റി അംഗമായ റിയാസിനെ പരിചയപ്പെടുന്നത്. രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ മാത്രമെ വിവാഹത്തിന് സമ്മതിക്കൂവെന്നായിരുന്നു റിയാസിന്റെ കുടുംബത്തിന്റെ നിലപാട്. 2002 മെയ് 27ന് പട്ടാമ്പി കൊപ്പം ജുമാഅത്ത് പള്ളിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. 70 പവന്‍ സ്വവര്‍ണമാണ് നല്‍കിയിരുന്നത്. 10 പവന്‍ മെഹറായും നല്‍കി. സ്വര്‍ണം വേണ്ടെന്നാണ് റിയാസിന്റെ വീട്ടുകാര്‍ ആദ്യംപറഞ്ഞത്. എന്നാല്‍ വിവാഹത്തിന് ശേഷം വീട്ടുകാര്‍ പൊന്നിന്റെയും പണത്തിന്റെയും കാര്യത്തില്‍ വാശിപിടിച്ചു തുടങ്ങിയെന്നും പരാതിയിലുണ്ട്. തടി കൂടുതലാണെന്നും ഉയരം കുറവാണെന്നും പറഞ്ഞ് ആക്ഷേപിച്ചിരുന്നു. എം ബ ിബി എസ് കഴിഞ്ഞയാളായിട്ടും പ്രാക്ടീസിന് വിടാന്‍ അനുവദിച്ചില്ല. ടി.വി കാണാനോ സുഹൃത്തുക്കളെ കാണാനോ വരെ അനുവദിച്ചില്ല. വീട്ടിലുണ്ടായിരുന്ന സിഡി പഌര്‍ വരെ എടുത്തുമാറ്റി. തന്റെയും മക്കളുടെയും പേരുപോലും റേഷന്‍കാര്‍ഡില്‍ ചേര്‍ത്തില്ലന്നെും പരാതിയിലുണ്ട്. അഡ്വ. പി.എം. സോമസുന്ദരന്‍ മുഖേനയാണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
മാസങ്ങള്‍ക്കു മുമ്പായിരുന്നു കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ടി സിദ്ദീഖിനെതിരെ ഭാര്യ നസീമ പരാതിയുമായി രംഗത്ത് വന്നത്. നസീമയെ ത്വലാഖ് ചൊല്ലി കണ്ണൂര്‍ സസ്വദേശിനിയായ മറ്റൊരു യുവതിയെ സിദ്ദിഖ് വിവാഹം കഴിക്കുകയായിരുന്നു. സിദ്ദിഖിനെതിരെയുള്ള പരാതി ഏറെ രാഷ്ട്രീയമായും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ നസീമയുടെ പരാതിക്കു പിന്നാലെയാണ് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനെതിരെ ഗാര്‍ഹിഗ പീഡനത്തിന്റെ പേരില്‍ സ്വന്തം ഭാര്യതന്നെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























