കള്ളന്‍മാര്‍ക്ക് ചാകരയായി എടിഎം, പിന്‍ നമ്പര്‍ ചോദിച്ചും തട്ടിപ്പ്

സംസ്ഥാനത്ത് എംടിഎം മോഷണങ്ങള്‍ വ്യാപകമാകുന്നു. കൂടാതെ പിന്‍നമ്പര്‍ ചോദിച്ചുള്ള തട്ടിപ്പുകളും. ബാങ്കില്‍ നിന്നെന്ന മട്ടില്‍ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ അറിഞ്ഞ വിരുതന്‍ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് യുവാവിന്റെ 14,000 രൂപ തട്ടിയെടുത്തു. ഫെഡറല്‍ ബാങ്ക് പേരൂര്‍ക്കട ശാഖയില്‍ അക്കൗണ്ടുള്ള പേരൂര്‍ക്കട എസ്ബിടിക്കു സമീപം താമസം റെന്റ് എ കാര്‍ സര്‍വീസ് നടത്തുന്ന ഷാജി(38) യുടെ പണമാണു നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മാറിയതായി ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നും അറിയിക്കുന്നതായി മൊബൈല്‍ ഫോണ്‍ വഴി ഷാജിക്ക് ആദ്യ സന്ദേശം വന്നു തുടര്‍ന്ന് ഉടന്‍ മൊബൈലില്‍ വിളി വന്നു. ഹിന്ദി ഭാഷയില്‍ സംസാരിച്ച അജ്ഞാതന്‍ ഹെഡ് ഓഫീസില്‍ നിന്നാണെന്നും നിങ്ങളുടെ എടിഎം പിന്‍ നമ്പര്‍ മാറിയിട്ടുണ്ടെന്നും നിലവിലുള്ള നമ്പര്‍ ഏതാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഫോണ്‍ ബാങ്കില്‍ നിന്നാണെന്നു കരുതി ഷാജി അക്കൗണ്ടിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പറഞ്ഞു കൊടുത്തു
കുറെ കഴിഞ്ഞു ഫെഡറല്‍ ബാങ്കിന്റെ ആലുവ ഹെഡ് ഓഫീസില്‍ നിന്നും പണം പിന്‍വലിച്ചതായി കാണിച്ച് അറിയിപ്പ് വന്നതോടെയായിരുന്നു തട്ടിപ്പിനിരയായ വിവരം ഷാജി അറിയുന്നത്. തുടര്‍ന്നു ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട ഷാജി പേരൂര്‍ക്കട പോലീസിനും ശാഖ ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി.
കോളും സന്ദേശവും വന്നത് ജാര്‍ഖണ്ഡില്‍ നിന്നാണെന്നു പോലീസിനും ലഭിച്ച സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























