കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി

ബാര്‍ ഹോട്ടലിലെ മാനേജരെ മുറി ഇല്ലെന്ന് പറഞ്ഞതിന് വടിവാള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് മൂന്നംഗ സംഘം. കൊല്ലം പെരുമ്പുഴ ഹരിശ്രീ റെസിഡന്‍സിയിലെ മാനേജര്‍ അല്‍ത്താഫിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെ ക്യാബിനിലിരുന്ന് ജോലി നോക്കുകയായിരുന്നു അല്‍ത്താഫ്. ഇതിനിടെ ബാറില്‍ നിന്നും ഇറങ്ങിവന്ന മൂന്നംഗ സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജെയ്സണ്‍ എന്ന ഗുണ്ട ദിവസങ്ങള്‍ മുന്‍പ് ബാറിലെത്തി ബഹളമുണ്ടാക്കിയിരുന്നു. പിന്നാലെ ഇയാള്‍ പൊലീസ് പിടിയിലായി. ഇതിനുപിന്നില്‍ അല്‍ത്താഫെന്ന ജെയ്സണിന്റെ കൂട്ടാളികളുടെ സംശയമാണ് ആക്രമണത്തിന് കാരണമായത്. സംഭവദിവസം ഇവര്‍ ഹോട്ടലില്‍ ഒരു മുറി ചോദിച്ചിട്ട് അത് നല്‍കാനില്ലെന്ന് അല്‍ത്താഫ് പറഞ്ഞതും ആക്രമണത്തിന് വഴിയൊരുക്കി.
https://www.facebook.com/Malayalivartha

























