Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

25 NOVEMBER 2026 09:16 PM IST
മലയാളി വാര്‍ത്ത
   

പി. ജയരാജന്റെ ലക്ഷ്യം ഇ പി ജയരാജൻ മാത്രമാണോ? 

ഇ പി ജയരാജനെ കടന്നാക്രമിക്കാൻ  കണ്ണൂരിലെ സിപിഎം സമൂഹമാധ്യമ കൂട്ടായ്മകൾ ഒരുമിച്ച്

രംഗത്ത് എത്തിയതോടെ കണ്ണൂർ സി പി എം കൂടുതൽ പ്രതിരോധത്തിലായി. പി ജയരാജനെതിരെ ഇപി ജയരാജൻ റിസോർട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി ജയരാജന്റെ മകൻ ജെയിൽ രാജ്  രംഗത്തെത്തിയാണ് സമൂഹമാധ്യമ കൂട്ടായ്മകളെ ഒരുമിപ്പിച്ചത്. ഇ പി ജയരാജന്റെ ആരോപണത്തെ ജെയിൻ  പരിഹസിച്ച് തള്ളുകയും ചെയ്തു. സ്വന്തമായി പൂൾ  നിർമ്മിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ട് നാട്ടിലെ അമ്പലക്കുളത്തിൽ നിന്ന് എടുത്ത പിക് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചാണ് ജയിൻ രാജിന്റെ പരിഹാസം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജനെതിരെ  റിസോർട്ട് ബന്ധം ആരോപിച്ച്  കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് പോസ്റ്റ് . 

 

പി. ജയരാജന് കണ്ണൂരിൽ ശക്തമായ വേരോട്ടമുണ്ട്. ഇന്നും പി.ജെ യെയാണ്  കണ്ണൂരുകാർ വിശ്വസിക്കുന്നത്. പിണറായിയെ  പോലും അവർക്ക് വിശ്വാസമില്ല. അങ്ങനെയുള്ള ഒരു നേതാവിനെതിരെ ആരോപണം ഉയർത്തുമ്പോൾ ഇപി ശ്രദ്ധിക്കണമായിരുന്നു. ഇപ്പോൾ ഇ പിക്ക്  പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. കണ്ണൂരിലെ യുവ സി പി എം പ്രവർത്തകരിൽ നല്ലൊരു ശതമാനം പി.ജയരാജന്റെ വിശ്വസ്തരാണ്. അവർ ആഗ്രഹിക്കുന്നത് സിപി എമ്മിൽ ഒരു പുതിയ നേത്യത്വമാണ്. അതിന് പി.ജെ മുൻ കൈയെടുക്കണമെന്നാണ് അവരുടെ ആവശ്യം. പിണറായി ഇപി കൂട്ടുകെട്ടിൽ അവർക്ക് യാതൊരു വിശ്വാസവുമില്ല. പിണറായിയും സംഘവും സി പി എമ്മിനെ നശിപ്പിക്കുമെന്ന് അവർ വിശ്വസിക്കുന്നു. പി.ജെയെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെടുത്തത് പോലും കണ്ണൂരിലെ യുവതുർക്കികളുടെ സമ്മർദ്ദം സഹിക്കാൻ കഴിയാതെയാണ്. 

 

വൈദേകം റിസോര്‍ട്ട് വിവാദത്തിന് പിന്നാലെ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് കടന്നു. . പി. ജയരാജനെതിരെ ഇ.പി. ജയരാജന്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇടുക്കി മാങ്കുളത്തെ ഗ്രാന്‍ഡ് ക്ലിഫ് റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ഇ.പിയുടെ പ്രധാന ആരോപണം. റിസോര്‍ട്ടിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ടാണ് പരാതിയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധമുള്ള ഒരാള്‍ക്കും റിസോര്‍ട്ടില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് ഇ.പി. ആരോപിക്കുന്നു. നവംബര്‍ 6, 7 തീയതികളില്‍ ദുബായില്‍ നടന്ന റിസോര്‍ട്ടിന്റെ ബോര്‍ഡ് യോഗത്തില്‍ പി. ജയരാജന്‍ അധ്യക്ഷനായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

ഇതുസംബന്ധിച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. റിസോര്‍ട്ടുമായുള്ള പി. ജയരാജന്റെ ബന്ധത്തെക്കുറിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നുവെന്നും ഇ.പി. കത്തില്‍ പറയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പി. ജയരാജന് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് ഇ.പി.യുടെ മറ്റൊരു ആരോപണം. സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായുള്ള ബന്ധം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും പരാതിയില്‍ പറയുന്നു. സിപിഎം നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ പ്രത്യേക നവമാധ്യമ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇ.പി. ആരോപിച്ചിട്ടുണ്ട്.

 

പാര്‍ട്ടിക്കുള്ളില്‍ നേരത്തെ ഉയര്‍ന്ന ചില വിവാദങ്ങള്‍ക്കു പിന്നിലും പി. ജയരാജനാണെന്നാണ് പരാതിയിലെ മറ്റൊരു ആരോപണം. പി. ശശിക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ പി. ജയരാജനാണെന്നും, ഒരു ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിക്ക് പിന്നിലും അദ്ദേഹത്തിന്റെ ഇടപെടലുണ്ടെന്നും ഇ.പി. ആരോപിക്കുന്നു. വനിതാ നേതാവിന്റെ പരാതി പി. ജയരാജന്‍ എഴുതിവാങ്ങിയതാണെന്നും പരാതിയില്‍ പറയുന്നു. മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ അപവാദപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്‌ക്കുമെതിരായ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പി. ജയരാജന്‍ ശേഖരിച്ചെന്നും ഇ.പി. ആരോപിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം പരാതിയില്‍ ഉന്നയിച്ചവയാണ്; അവ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ട വസ്തുതകളല്ല.

 

പരസ്പരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രണ്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയും നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളികളും വീണ്ടും ചര്‍ച്ചയാകുകയാണ്. ഇരുനേതാക്കളും ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ നിര്‍ണായകമാകും.

 

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഎം നേതാവ് ഇപി ജയരാജനെതിരെ സിപിഎം അന്വേഷണം തുടങ്ങി.. പി.ജയരാജന്‍റെ പരാതിയിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെഎൻ ബാലഗോപാലും ടിപി രാമകൃഷ്‌ണനുമാണ് അന്വേഷണ കമ്മിഷൻ അംഗങ്ങൾ. കഴിഞ്ഞ ദിവസം കൂടിയ സെക്രട്ടേറിയറ്റ് യോഗത്തിൽ പി ജയരാജൻ വീണ്ടും ആവശ്യമുന്നയിച്ചു. ഇതേത്തുടർന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

 

ഇപി ജയരാജനെതിരെ ഉയർന്ന പാർട്ടി വിരുദ്ധ നടപടികൾ കമ്മിഷന്‍റെ അന്വേഷണ വിഷയമാകും. വൈദേകം റിസോർട്ടിൽ ഇപി ജയരാജനും ഭാര്യക്കും മകനും സാമ്പത്തിക പങ്കാളിത്തമുണ്ടെന്ന ആരോപണമാണ് ഉയർന്നിരുന്നത്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ പി ജയരാജൻ പരാതി നൽകിയിരുന്നു. അതിനു പിന്നാലെ പി ജയരാജനെതിരെ ഇപി ജയരാജനും പാർട്ടിക്ക് പരാതി നൽകിയിരുന്നു.

 

പി.ജയരാജന് പല ജില്ലകളിലും ക്വട്ടേഷൻ സംഘമുണ്ടെന്നാണ് ഇപി ജയരാജൻ പരാതി നൽകിയത്.സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും ഇപി പാർട്ടിക്ക് കൊടുത്ത പരാതിയിൽ പറയുന്നു. നേതാക്കളെ അപകീർത്തിപ്പെടുത്താൻ നവ മാധ്യമ സംഘം പ്രവർത്തിക്കുന്നത് പി ജയരാജന്‍റെ ആശീർവാദത്തോടെയാണെന്ന് ഇ പി ജയരാജൻ ആരോപിക്കുന്നു.

 

ഇടുക്കിയിലെ റിസോർട്ടുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇപി വാദിക്കുന്നു. റിസോർട്ടിന്‍റെ യോഗങ്ങൾ കൂടുന്നത് ദുബായിൽ ആണ്. പി ജയരാജൻ റിസോർട്ടിന്‍റെ ബോർഡ് മീറ്റിങ്ങിൽ പങ്കെടുക്കാറുണ്ടെന്നും ഇപി ജയരാജന്‍റെ പരാതിയിലുണ്ട്. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

 

2022 നവംബറിൽ ചേർന്ന സിപിഎം സംസ്ഥാന സമിതിയിലാണ് വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപി ജയരാജനെതിരെ പി. ജയരാജൻ പരാതി ഉന്നയിച്ചത്. തെറ്റുതിരുത്തൽ രേഖയുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നത്. പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.

 

എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്തതിനാൽ പി ജയരാജൻ അസ്വസ്ഥനായിരുന്നു. തുടർന്ന് താൻ എഴുതി നൽകിയ പരാതിയിൽ എന്ത് നടപടിയുണ്ടായെന്ന് പി.ജയരാജൻ 2024ലും 2025ലും സംസ്ഥാന സമിതി യോഗങ്ങളിൽ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ വൈദേകം റിസോർട്ടിൽ തനിക്ക് ഓഹരികളില്ലെന്നും ഭാര്യ പികെ ഇന്ദിര 2022- 2023 കാലയളവിൽ വിരമിക്കൽ ആനുകൂല്യങ്ങൾ ബാങ്ക് വഴി നിക്ഷേപിക്കുകയാണ് ചെയ്‌തതെന്നും ഇപി ജയരാജൻ വ്യക്തമാക്കിയിരുന്നു. റിസോർട്ടിന്‍റെ പ്രാരംഭ ഘട്ടത്തിൽ സഹായങ്ങൾ മാത്രമാണ് നൽകിയതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 

കഴിഞ്ഞ ഒക്ടോബറിൽ സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ പണമാണ് ഇപി ജയരാജൻ വൈദേകത്തിൽ നിക്ഷേപിച്ചതെന്ന ആരോപണം ഇപി ജയരാജന്‍റെ സഹോദരിയുടെ മകൻ ഇപി ശ്യാംജിത്ത് ഉന്നയിച്ചു. ഈ ആരോപണത്തിന് പിന്നാലെ, ശ്യാംജിത്തിനും വാർത്ത നൽകിയ സ്വകാര്യ ചാനലിനുമെതിരെ 50 ലക്ഷം രൂപ വീതം നഷ്‌ട പരിഹാരം ആവശ്യപ്പെട്ട് ഇപി ജയരാജൻ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ശ്യാംജിത്തിന്‍റെ ഭാര്യ ദീപയെ (റിസോർട്ടിലെ മുൻ അക്കൗണ്ട്‌സ് മാനേജർ) അഞ്ച് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പുറത്താക്കിയതിന്‍റെ പ്രതികാരമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് വൈദേകം മാനേജ്മെന്‍റ് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ശ്യാംജിത്ത് നിഷേധിച്ചു.

 

സിപിഎം നേതൃത്വവുമായി ഉടക്കിയ സമയത്തു ബിജെപിയുടെ പ്രലോഭനത്തിൽ ഇ.പി വീണത് പിണറായിക്ക് അറിയാമായിരുന്നു. ഇ.പി. വഴി ബി ജെ പിയിലേക്ക് ഒരു പാലം നിർമ്മിക്കാൻ പിണറായി ആഗ്രഹിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്.  എന്നാൽ ഇലക്ഷന്  തലേന്ന് മുന്നണിക്കാകെ അലോസരമുണ്ടാക്കുന്ന തരത്തിൽ അക്കാര്യം ഉയർന്നപ്പോൾ ഇനി സംയമനം വേണ്ടെന്നു പിണറായി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ, പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ മറ്റൊന്നാണ്– എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായതോടെ ആ പാപഭാരം ജയരാജനുമേൽ ചാർത്തി കൈകഴുകാനുള്ള തന്ത്രമാണു മുഖ്യമന്ത്രിയുടേതെന്ന് അവർ കരുതുന്നു. ഇതേ വികാരം സി.പി.എമ്മിലെ പല നേതാക്കൾക്കുമുണ്ട്. 

 

‘വഴിയിൽകൂടി പോയപ്പോൾ എന്റെ വീടാണെന്നറിഞ്ഞ് ജാവഡേക്കർ വന്നുകയറിയെന്നും തിരിച്ചയച്ചെന്നും’ ഉള്ള ഇ.പിയുടെ വിശദീകരണം അണികൾക്കു പോലും വിഴുങ്ങാൻ എളുപ്പമല്ല. കേന്ദ്രകമ്മിറ്റി അംഗമായ മുതിർന്ന നേതാവ് വോട്ടെടുപ്പുദിനം തന്നെ പാർട്ടിയെ ഇങ്ങനെ പരിഹാസ്യമാക്കിയത് എന്തുകൊണ്ടെന്നും പാർട്ടിയിൽ ചർച്ച നടക്കുന്നു . ദല്ലാൾ നന്ദകുമാറാണ് ഇ പിക്ക് ഇടനില നിന്നതെന്നാണ് സി.പി.എം  നേതാക്കൾ കരുതുന്നത്. 

 

ദല്ലാൾ നന്ദകുമാറുമായുള്ള സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി ഒരിക്കൽ ജയരാജനു മുന്നറിയിപ്പു നൽകിയതാണ്. ലാവ്‌ലിൻ വിവാദകാലത്തു വി.എസ്.അച്യുതാനന്ദന്റെ കാലാൾപ്പടയിൽ ഉണ്ടായിരുന്ന നന്ദകുമാർ, പിണറായി ഏറ്റവും വെറുക്കുന്നവരിലൊരാളാണ്. ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ സാന്റിയാഗോ മാർട്ടിനുമായി ഉണ്ടാക്കിയ ബിസിനസ് ബന്ധമാണ് പിണറായി ഓ‍ർമിപ്പിച്ച മറ്റൊരു ചീത്തക്കൂട്ടുകെട്ട്. ജയരാജന്റെ ‘വൈദേകം’ റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാറിലായതും ബിജെപിയും എൽഡിഎഫും തമ്മിലാണ് ഇവിടെ ചിലയിടത്തു മത്സരമെന്നു ജയരാജൻ പറഞ്ഞതും പാർട്ടിക്കും എൽഡിഎഫിനുമെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

 

ഇ പി.ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക്  ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടത്.തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത്  ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല.

 

കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് കുളമാക്കിയതോടെയാണ് പിണറായിക്ക് ഇ.പിയോട് വിരോധമായത്.  മുഖ്യമന്ത്രിക്ക് എതിരെ  വധശ്രമം എന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയെ  വിമാനത്തിൽ നിന്ന് ഇറങ്ങിയ  ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് നാണക്കേടായി. പിന്നീട് എ.കെ.ജി സെൻറർ ആക്രമണവും ഇ.പിക്ക് എതിരായി മാറി. എ.കെ.ജി.സെൻററിൽ ബോംബിട്ടു എന്നാണ് ജയരാജൻ മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ ഏറു പടക്കമാണ് സെൻററിലേക്ക് എറിഞ്ഞത്.  

 

ദല്ലാൾ നന്ദകുമാർ പിണറായിയുടെ ജന്മ ശത്രുവാണ്. ദല്ലാളിനെ ഉപയോഗിച്ചാണ് വി എസ് അച്ചുതാനന്ദൻ പിണറായിക്കെതിരെ ലാവ്ലിൻ കേസിൽ കരുക്കൾ നീക്കിയത്. അവിടേക്കാണ് ചിറ്റപ്പൻ ജയരാജൻ കടന്നു ചെന്നത്.  തന്നെ ജീവിതകാലം മുഴുവൻ  വേട്ടയാടിയ  നന്ദകുമാറിൻെറ വീട്ടിലെത്തി അയാളുടെ അമ്മയെ ആദരിച്ചത് പിണറായിക്ക് ഒരിക്കലും  സഹിക്കാൻ കഴിയില്ല. തന്നെ മനപൂർവം അധിക്ഷേപിക്കാൻ ജയരാജൻ ശ്രമിച്ചതായി പിണറായി കരുതുന്നു. വാർത്തകളിൽ നിന്നാണ് പിണറായി ഈ വിവരം അറിഞ്ഞത്. അത് പിണറായിയെ ഞെട്ടിക്കുന്നതായിരുന്നു.

 

2008ല്‍ മുതൽ അദാനിയുമായി അടുപ്പം സുക്ഷിച്ച നന്ദകുമാര്‍ അന്ന് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ കാണാന്‍ അദാനിയെത്തിയപ്പോള്‍ അനുഗമിച്ചത് നന്ദകുമാറായിരുന്നു. അന്നും വിഴിഞ്ഞത്തില്‍ സംസ്ഥാനവുമായി അദാനി ധാരണയുണ്ടാക്കി. എന്നാല്‍ നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലാപാട് കടുപ്പിച്ചിരുന്നു.

 

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ വിഴിഞ്ഞം കരാറില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ ഗൗതം അദാനിയോടൊപ്പം ടി ജി നന്ദകുമാര്‍ എത്തിയപ്പോളാണ് ദല്ലാള്‍ കേരളത്തില്‍ വീണ്ടും ചര്‍ച്ചയായി മാറിയത്. സുപ്രീം കോടതി വിധികള്‍ പോലും വിലക്കുവാങ്ങാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നയാളാണ് നന്ദകുമാര്‍ എന്ന് പരക്കെ അറിയപ്പെടുന്നു. .ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിന്ന് അനുകൂല വിധികള്‍ സമ്പാദിക്കാന്‍ നന്ദകുമാറിന്റെ സഹായം തേടിയിട്ടുള്ളവരില്‍ വി എസ് അച്യുതാനന്ദന്‍ മുതല്‍ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവര്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍..

 

ഇടതും വലതും മുന്നണികളിലുള്ളവര്‍ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാള്‍ എന്ന നിലയിലാണ് നന്ദകുമാര്‍ പില്‍ക്കാലത്ത് വാര്‍ത്തകളിലും സി.പി.എമ്മിലെ ആഭ്യന്തര ചര്‍ച്ചകളിലും ഇടംപിടിച്ചു. ലാവ്ലിന്‍ കേസിലും ഇടമലയാര്‍ കേസിലുമൊക്കെ കോടതി വിധികളില്‍ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു. റിലയന്‍സ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി.ജി നന്ദകുമാര്‍ കോര്‍പറേറ്റ് ദല്ലാള്‍ പിന്നീട്  അറിയപ്പെട്ടു. റിലയന്‍സിന് വേണ്ടി ഇയാള്‍ നടത്തിയ ഇടപെടലുകള്‍ അന്നത്തെ സ്ുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.

 

വി.എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ ഇടപാടിന് ഇടനിലക്കാരനായതും നന്ദകുമാറായിരുന്നു. വി.എസിന്റെ ഈ നടപടിയുടെ പേരില്‍ ഒറ്റതിരിഞ്ഞ ആക്രമണങ്ങള്‍ ഉണ്ടായി. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തില്‍ നിന്ന് വി.എസിന് കടുത്ത എതിര്‍പ്പ് നേരിടുകയും ചെയ്തു. പക്ഷേ ഇതൊന്നും കൂസാതെ നന്ദകുമാറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി വി.എസ് മാധ്യമങ്ങളുടെ അപ്രീതി സമ്പാദിച്ചു.

 

അദാനി ഗ്രൂപ്പിനെ വ്യവഹാരങ്ങളിലും ബിസിനസ് പ്രതിസന്ധികളിലും സഹായിക്കുക എന്ന നയതന്ത്ര ദൗത്യമാണ് നന്ദകുമാർ നിറവേറ്റുന്നത്.  കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അദാനി ഗ്രൂപ്പിന്റെ സുവര്‍ണകാലം തുടങ്ങിയപ്പോള്‍ നന്ദകുമാറും അതിന്റെ ഗുണഭോക്താവായി മാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ നിര്‍ണായക പങ്ക് ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ അദാനിയും വി.എസ് അച്യുതാനന്ദനും തമ്മില്‍ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതും നന്ദകുമാറായിരുന്നു.

 

2012ലെ വിവാദ ഡാറ്റാ സെന്റര്‍ കേസില്‍ നന്ദകുമാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും തുടര്‍ന്ന് വി.എസുമായുമെല്ലാം നടത്തിയ കൂടിക്കാഴ്ചകള്‍ ഏറെ വിവാദം സൃഷ്ടിച്ചു. ദല്ലാളിനെതിരെ പി.സി ജോര്‍ജ് രംഗത്തെത്തി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ദല്ലാളിനെ കുടുക്കാനായി മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കി. ഈ കേസിലാണ് പിന്നീട് നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം എത്തിയത്. ഡാറ്റാ സെന്റര്‍ വിവാദത്തിലെ കനല്‍ അവിടെയും തീര്‍ന്നില്ല. വി.എസ് നിയമസഭയില്‍ വായിച്ചത് ദല്ലാള്‍ നന്ദകുമാര്‍ നല്‍കിയ കുറിപ്പാണ് എന്ന് പോലും വാര്‍ത്തകള്‍ എത്തി.

 

അവസാനം ആരോപണം നിരത്തിയത് കുറ്റ്യാടിയിലെ ട്രോന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനന്യ കുമാരി അലക്‌സാണ്. നാണഷല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന തട്ടിക്കൂട്ട് പാര്‍ട്ടിയുടെ പേരില്‍ മത്സരിച്ച അനന്യ പിന്‍മാറേണ്ടി വന്നത് ദല്ലാള്‍ മൂലമാണെന്ന് പിന്നീട് വെളിപ്പെടുത്തി. നിരന്തരം ഭീഷണികള്‍ ഇയാളില്‍ നിന്ന് വന്നതായി തുറന്നടിച്ചു. ഈ വിവാദങ്ങള്‍ കാര്യമായി നന്ദകുമാറിനെ ഏശിയില്ല. 

 

ലാവ്ലിൻ കേസിൽ തന്നെ  മോശക്കാരനാക്കിയത് നന്ദകുമാറാണെന്ന് പിണറായി ഇന്നും കരുതുന്നു. ഇതിൽ വി എസിൻ്റെ  കറുത്ത  കരങ്ങളുണ്ടെന്നും പിണറായി കരുതുന്നു. .പിന്നെങ്ങനെയാണ് ചിറ്റപ്പനോട് പിണറായി സഹിക്കുക? ഇത് ഒരു വശം മാത്രം. ഇ.പിയുടെ ബി ജെ പി ബന്ധത്തിൽ പിണറായിക്ക് ഒരു വിരോധവുമില്ല. 

 

എന്നാൽ പി. ജയരാജനെ പിണറായിക്ക് താത്പര്യമില്ല. അതിനാൽ അദ്ദേഹം ഇ പിയുമയി സമ്പർക്കം തുടർന്നുവെന്നിരിക്കും. പക്ഷേ കണ്ണൂർ സി പി എം ഇ പിക്കും പിണറായിക്കും എതിരെയാണ് നീങ്ങുന്നത്. അതിനാൽ ഇപി ക്ക് വച്ചാൽ അത് കൊള്ളുന്നത് പിണറായിക്ക് ആയിരിക്കും. അതുകൊണ്ടുതന്നെ പി ജെയുടെ നീക്കങ്ങൾ നിഷ്കളങ്കമല്ല. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (16 minutes ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (18 minutes ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (21 minutes ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (31 minutes ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (1 hour ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (1 hour ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (3 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (3 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (4 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (5 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (6 hours ago)

Malayali Vartha Recommends