കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയ പ്രതി രക്ഷപ്പെട്ടു

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും കൊല്ലം കോടതിയിലേക്ക് കൊണ്ടുപോയ പ്രതി രക്ഷപ്പെട്ടു. കള്ളനോട്ട് കേസിലെ പ്രതിയും പത്താനാപുരം സ്വദേശിയുമായ അബ്ദുള്‍ റഷീദാണ് രക്ഷപ്പെട്ടത്.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. മഞ്ചേരി പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഇയാളെ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ വേണ്ടിയാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്. എന്നാല്‍ പോലീസ് സംഘത്തെ വെട്ടിച്ച് പ്രതി കടന്നു കളയുകയായിരുന്നു.
മഞ്ചേരി സബ്ജയിലില്‍ നിന്നും രണ്ട് മാസം മുന്‍പാണ് ഇയാളെ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























