ചെങ്ങന്നൂര്‍-തിരുവല്ല പാതയില്‍ പാലംപണി ; നാളെ അഞ്ച് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ല

ചെങ്ങന്നൂര്‍-തിരുവല്ല പാതയില്‍ പാലംപണി നടക്കുന്നതിനാല്‍ നാളത്തെ അഞ്ച് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. മൂന്ന് എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. മറ്റു തീവണ്ടികളും വൈകും. എറണാകുളംആലപ്പുഴഎറണാകുളം പാസഞ്ചര്‍, ആലപ്പുഴകായംകുളം പാസഞ്ചര്‍, കായംകുളംഎറണാകുളം പാസഞ്ചര്‍, എറണാകുളംകൊല്ലംഎറണാകുളം മെമു, കൊല്ലംകോട്ടയം കൊല്ലം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്. ഗുരുവായൂര്‍പുനലൂര്‍ പാസഞ്ചര്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍മംഗലാപുരം പരശുറാം, ചെന്നൈതിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, ബംഗളൂരു കന്യാകുമാരി എക്‌സ്പ്രസ് എന്നിവ കോട്ടയം റൂട്ട് ഒഴിവാക്കി ആലപ്പുഴ വഴി പോകും.
ഈ ട്രെയിനുകള്‍ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്നും രാവിലെ 7.15നു പുറപ്പെടേണ്ട ഹൈദരാബാദ് ശബരി എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി 9.15ന് യാത്രതിരിക്കും.കന്യാകുമാരിമുംബൈ ജയന്തി ജനത ചെങ്ങന്നൂരിലും, കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി തിരുവല്ലയിലും 45 മിനിട്ട് വൈകും. ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ് വൈകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























