സിസ്റ്ററിന്റെ കൊലക്കു പിന്നില്‍ റിപ്പര്‍: കൊലപാതകി കാസര്‍ഗോഡ് എത്തിയെന്ന് സൂചന

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് മാനസികരോഗിയായ റിപ്പര്‍ ആണെന്ന സംശയത്തിലാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മുന്‍പും സമാനരീതിയില്‍ ഉണ്ടായ ആക്രമണങ്ങളാണ് പോലീസ് റിപ്പര്‍ എന്ന നിഗമനത്തിലെത്താന്‍ കാരണം. ഒറ്റയടിക്ക് തലയോടുപോലും തകര്‍ക്കും വിധം മാരക മുറിവുണ്ടാക്കാന്‍ കഴിയുന്ന ആയുധമാണ് കൊലക്ക് പിന്നിലെന്നും പോലീസ് കരുതുന്നു.
രണ്ടാഴ്ച മുമ്പ് ഇതേ കോണ്‍വെന്റിലെ വയോധികയായ മറ്റൊരു കന്യാസ്ത്രീക്ക് നേരെയും ആക്രമണം ഉണ്ടായെന്ന് അന്വേഷണ സംഘത്തിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ കന്യാസ്ത്രീ മഠങ്ങളില്‍ സമാനമായ ആക്രമണങ്ങളുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന വിവരവും അദ്ദേഹം വെളിപ്പെടുത്തി. എല്ലായിടത്തും വയോധികരായ കന്യാസ്ത്രീമാരാണ് ആക്രമണത്തിനിരയായത്. എവിടെയും പരാതി ഉണ്ടായില്ല എന്നതാണ് ദുരൂഹം. നേരത്തേ പാലായിലെ മഠത്തിലെ കന്യാസ്ത്രീയുടെ തലയിലുണ്ടായ മുറിവും ഇന്നലെ മരിച്ച സിസ്റ്റര്‍ അമലയുടെ തലയിലെ മുറിവും സമാനമാണെന്നും ഒരേ തരത്തിലുള്ള ആയുധമാണ് അക്രമി ഉപയോഗിക്കുന്നതെന്നതിന്റെ സൂചനയാണിതെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. മാനസിക വിഭ്രാന്തിയുള്ള അക്രമി റിപ്പര്‍ മോഡലില്‍, സമാന രീതിയില്‍ വയോധികരായ കന്യാസ്ത്രീകളെ മാത്രം ആക്രമിക്കുകയാണെന്നാണ് സൂചന.
സിസ്റ്റര്‍ അമലയുടെ മരണവുമായി ബന്ധപ്പെട്ട് മഠത്തിലെ കന്യാസ്ത്രീകളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാള്‍ കാസര്‍ഗോഡ് എത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























