വി ഡി സതീശനെയും കെ.സുധാകരനെയും ഇല്ലാതാക്കാന്‍ രമേശ് ചെന്നിത്തല പുതിയ തന്ത്രമൊരുക്കുന്നു.... മുഖ്യമന്ത്രിയാവാന്‍ ചെന്നിത്തല മന്ത്രവാദത്തിന്... മാണിയുടെയും കരുണാകരന്റെയും ആത്മാവ് പൊറുക്കുമോ?

വി ഡി സതീശനെയും കെ.സുധാകരനെയും ഇല്ലാതാക്കാന്‍ രമേശ് ചെന്നിത്തല പുതിയ തന്ത്രമൊരുക്കുന്നു. തിരുവനന്തപുരത്തെ പ്രശസ്തനായ ഒരു ജ്യോത്സ്യന്റെ നിര്‍ദ്ദേശാനുസരണമാണ് ചെന്നിത്തല ആത്മീയ വഴിയിലേക്ക് തിരിഞ്ഞത്. 2026 ല്‍ മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യവുമായാണ് ചെന്നിത്തല നീങ്ങുന്നത്. അതിന് ഒരു പാട് തടസ്സ ങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ പൂജയും മന്ത്രങ്ങളും പരിഹാരക്രിയകളും മാത്രമാണ് പോംവഴിയെന്ന ജ്യോതിഷ ചിന്തയുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ നീക്കം.
എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന ഉപദേശമാണ് പ്രധാനമായും ലഭിച്ചത്. ലീഡര്‍ കെ കരുണാകരന്റെ പാത പിന്തുടര്‍ന്നാണ് ഗുരൂവായൂര്‍ ക്ഷേത്രദര്‍ശനം പതിവാക്കുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നത്.
കെ കരുണാകരന്‍ എത്ര തിരക്കുണ്ടെങ്കിലും എല്ലാ മലയാള മാസം ഒന്നാം തിയതിയും ഗുരുവായൂരിലെത്തിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറയുന്നു. ആ പതിവ് പിന്തുടരനാണ് ശ്രമം. ഭഗവത് സന്നിധിയില്‍ എല്ലാ ദുഖങ്ങളും ഇറക്കി വക്കാനാണ് തീരുമാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല ഗുരുവൂയര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്താറുണ്ട്. എന്നാല്‍ അതൊരു പതിവല്ല.ഇനി മുതല്‍ ഇടക്കൊക്കെ എന്നത് മാറ്റി പതിവായി എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂരപ്പനെ കണ്ട് തൊഴാനാണ് മുന്‍ പ്രതിപക്ഷ നേതാവിന്റെ തീരുമാനം. മീനമാസം ഒന്നാം തീയതിയായ നടത്തിയ ക്ഷേത്ര ദര്ശനം ഇതിന്റെ തുടക്കമായി.
മുഖ്യമന്ത്രി പദം എന്ന മോഹത്തോടെയാണ് ചെന്നിത്തല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമായി. ഇനി രക്ഷ തന്റെ രാഷ്ട്രീയ ഗുരു ലീഡറുടെ ശൈലിയാണെന്ന് ചെന്നിത്തല കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് എത്ര തിരക്കാണെങ്കിലും എല്ലാ മലയാള മാസവും ഒന്നാം തീയതി കണ്ണനെ കണ്ട്‌തൊഴുന്ന കരുണാകരന്‍ ശൈലി ചെന്നിത്തല കടമെടുക്കുന്നതെന്നാണ് വിലയിരുത്തല്‍.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി ചെന്നിത്തലയെ ഏറെ സന്തോഷിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് ആത്മപരിശോധന നടക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ചു പാര്‍ട്ടി തിരിച്ച് വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ക്കിംഗ് കമ്മിറ്റി കൂടി തുടര്‍ന്നടപടി സ്വീകരിക്കും. പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കാനുള്ള നടപടി ഉണ്ടാകുമെന്നതിന്റെ സൂചന ലഭിച്ചു തുടങ്ങിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ കളിയാക്കി. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്. വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചെന്നിത്തലയെ വേദിയില്‍ ഇരുത്തി ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഇക്കുറി ഭരണം കിട്ടാത്തതില്‍ ചെന്നിത്തല സന്തുഷ്ടനാണ്. ഭരണം കിട്ടിയിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുമായിരുന്നു. ഉമ്മള്‍ ചാണ്ടിയെ കളത്തിലിറക്കിയത് തന്നെ വെട്ടാനാണെന്ന് ചെന്നിത്തലക്കറിയാം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെയും വെട്ടി സതീശന്‍ പ്രതിക്ഷ നേതൃസ്ഥാനത്ത് എത്തിയതിലും ചെന്നിത്തലക്ക് അത്യധികമായ സന്തോഷമുണ്ട്.
20 26 ല്‍ അധികാരം കിട്ടിയാല്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ചെന്നിത്തല ഉന്നയിക്കും. സതീശനെ അപ്പോഴും ചെന്നിത്തലക്ക് ഭയമുണ്ട്. ഏതായാലും പൂജയും മന്ത്രവാദവും നടത്തി മുഖ്യമന്ത്രി സ്ഥാനം തിരികെ പിടിക്കാനാണ് ചെന്നിത്തലയുടെ ശ്രമം. തീര്‍ത്തും വ്രണിത ഹ്യദയനാണ് ചെന്നിത്തല. മന്ത്രവാദം മാത്രമാണ് പോംവഴിയെ ന്ന് ചിന്തിച്ച രാഷ്ട്രീയക്കാര്‍ മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്.
കെ കരുണാകരന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിരുന്നതും ജ്യോതിഷ വിധി പ്രകാരമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിധി മുമ്പ നിശ്ചയിക്കപ്പെട്ടിരുന്നു. ചെന്നിത്തലയാണ് കരുണാകരനെ വലിപ്പിച്ചതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.കെ
.എം മാണിയെ ബാര്‍ കേസില്‍ കുരുക്കിയതും ചെന്നിത്തലയാണ്. ഇവരുടെയെല്ലാം ശാപം അതിജീവിച്ച് ചെന്നിത്തലക്ക് മുഖ്യമന്ത്രിയാവാന്‍ കഴിയുമോ എന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha