പാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി രൂപീകരണം എന്നപേരില്‍ നടക്കുന്നത് കുപ്രചരണങ്ങളാണ്. സി.പി.ഐ.എം തന്നെ തെരഞ്ഞാക്രമിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നാളെ നടക്കാനിരിക്കുന്ന എസ്.എന്‍.ഡി.പി നേതൃയോഗത്തിന് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ആദ്യം ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയ പിണറായി ഇപ്പോള്‍ തന്നെയും കുരിശിലേറ്റാന്‍ ശ്രമിക്കുകയാണ്. എസ്.എന്‍.ഡി.പിയെക്കൊണ്ട് പാര്‍ട്ടി ഉണ്ടാക്കിച്ചേ തീരുകയുള്ളുവെന്ന് ചിലര്‍ക്കാണ് നിര്‍ബന്ധം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























