ഐഎഎസുകാര്‍ ഇടതുപക്ഷത്തിനൊപ്പം, സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്നു

ഉയര്‍ന്ന തസ്തികകളിലിരിക്കുന്ന ചില ഐ എഎസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നതായി പരാതി. ടോം ജോസ്, ജിജി തോംസന്‍, എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും പരാതി ഉയര്‍ന്നിരിക്കുന്നത് . ഇ ശ്രീധരനെ ഒഴിവാക്കി ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കണമെന്നാണ് ഐ എഎസ് ഉദ്യോഗസ്ഥനായ ടോംജോസിന്റെ ആവശ്യം. ലൈറ്റ് മെട്രോയ്‌ക്കെതിരെ ചീഫ് സെക്രട്ടറിയും രംഗത്തു വന്നിരുന്നു. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ അദ്ദേഹം പാരീസ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പദ്ധതിയ്‌ക്കെതിരായ നിലപാടാണ് അദ്ദേഹം നിരന്തരം സ്വീകരിക്കുന്നത്.
അതേസമയം ഉദ്യോഗസ്ഥരല്ല രാഷ്ട്രീയക്കാരാണ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചില ഉയര്‍ന്ന രാഷ്ട്രീയക്കാരാനാണ് ചരടു വലികള്‍ നടത്തുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ തുടര്‍ന്നാല്‍ പദ്ധതി യഥാസമയം ഉദ്ഘാടനം ചെയ്യാനാവില്ലെന്ന് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഐഎഎസുകാരനെതിരെയാണ് സ്മാര്‍ട്ട് സിറ്റ് അധികൃതര്‍ മുഖ്യമന്ത്രിയെ കണ്ടത്.
ഐഎഎസുകാരുടെ നടപടികള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചില സെക്രട്ടറിമാര്‍ സര്‍ക്കാര്‍ പദ്ധതികള്‍ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് മന്ത്രിമാര്‍ക്ക് തന്നെ പരാതിയുണ്ട്. ധനവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ സെക്രട്ടറിമാര്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരെ നിലപാടെടുക്കുന്നതായി മുഖ്യമന്ത്രിക്കും പരാതിയുണ്ട്. സര്‍ക്കാര്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പണമില്ലെന്ന് പറഞ്ഞ് സെക്രട്ടറിമാര്‍ അട്ടിമറിക്കുകയാണെന്നും മന്ത്രിമാര്‍ക്ക് പരാതിയുണ്ട്. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ സര്‍ക്കാര്‍ പറയുന്നതൊന്നും കേള്‍ക്കേണ്ടതില്ലെന്നും ചില സെക്രട്ടറിമാര്‍ കരുതുന്നുണ്ട്. ചിലര്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇടതുപക്ഷത്തിനൊപ്പം നിന്ന് ഇമേജ് മോശമാക്കുകയാണെന്നും മന്ത്രിതലത്തില്‍ പരാതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























