Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

വൈക്കത്തു നിന്ന് കിട്ടിയത് 24 മൂർഖന്റെ മുട്ടകൾ: വേനൽ ചൂട് ഏറിയതോടെ ഒരു ദിവസം വലയിലാകുന്നത് എട്ട് പാമ്പുകൾ; പിടിപ്പതു പണിയിൽ വനം വകുപ്പ്; മാളത്തിൽ ചൂടേറിയതോടെ മൂർഖന്മാർ വഴിയിലിറങ്ങുന്നു

17 MARCH 2022 09:23 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദാനിയുടെ ചരടു വലി; സംഭവിക്കാൻ പോകുന്നത് ഇത് !!! ജാ​ഗ്രത

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ

കോട്ടയം: ഒരു ദിവസം കോട്ടയം ജില്ലയിൽ നിന്നും വനം വകുപ്പിന്റെ വലയിലാകുന്നത് ശരാശരി എട്ട് പാമ്പുകൾ. പാമ്പുകളെ രക്ഷിക്കാൻ ദിവസം ശരാശരി പതിനഞ്ച് കോളുകൾ വരെ വനം വകുപ്പിന്റെ റസക്യൂ സംഘത്തിന് ലഭിക്കുമ്പോഴാണ് ഇതിൽ എട്ടെണ്ണമെങ്കിലും വലയിലാകുന്നത്. ബാക്കിയുള്ളവ വിഷമില്ലാത്ത പാമ്പുകളോ, പാമ്പെന്ന് സംശയിച്ചുള്ള കോളുകളോ ആണെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തെ ശരാശരി കണക്കുകളാണ് വനം വകുപ്പ് അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

കൊടും ചൂട് മനുഷ്യനും പ്രകൃതിയ്ക്കും പാമ്പിനും

കഴിഞ്ഞ ഒരു മാസത്തോളമായി ജില്ലയിൽ കൊടും ചൂടാണ്. പലപ്പോഴും 34 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നിട്ടുമുണ്ട്. സാധാരണക്കാർക്ക് വീടിനുള്ളിൽ നിന്നും പുറത്തേയ്ക്കു പോലും ഇറങ്ങാനാവാത്ത അസാധാരണമായ സാഹചര്യം. ഈ സാഹചര്യത്തിലാണ് പാമ്പുകളെയും ചൂട് ചുട്ടുപൊളിക്കുന്നത്. പാമ്പിന്റെ മാളങ്ങളിലെല്ലാം കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ തണൽ തേടിയാണ് മൂർഖനും കുടുംബവും വഴിയിലിറങ്ങുന്നത്. ഇത് കണ്ട് നാട്ടുകാർ ഭയക്കുകയും ചെയ്യും.
ചൂട് കൂടാതെ പാമ്പുകൾ ഇണചേരുന്ന സമയം കൂടിയാണ് ഇത്. ചൂടും പാമ്പുകളുടെ ഇണചേരൽ സമയവും കൂടി ഒത്ത് വന്നതോടെ പാമ്പുകളെല്ലാം മാളം വിട്ട് പുറത്തിറങ്ങുകയാണ്. ഇതാണ് ഇപ്പോൾ ഭീതി വർദ്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇത്തരം ഭീതി ആവശ്യമില്ലെന്നും പാമ്പുകൾ ആരെയും അങ്ങോട്ട് ആക്രമിക്കില്ലെന്നും വനം വകുപ്പ് അധികൃതരും വ്യക്തമാക്കുന്നു.


മൂർഖന്റെ മുട്ടകൾ വൈക്കത്ത് നിന്നും

കഴിഞ്ഞ ദിവസം വൈക്കത്തു നിന്നും ഒരു കോൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പിന്റെ സ്‌നേക്ക് റസ്‌ക്യൂ സംഘം സ്ഥലത്ത് എത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ 24 മൂർഖൻ മുട്ടകളാണ് വീടിനു സമീപത്തു നിന്നും കണ്ടെത്തിയത്. ഈ മുട്ടകൾ വനം വകുപ്പിന്റെ റസ്‌ക്യൂ സംഘം ശേഖരിച്ചു. തുടർന്ന്, പാമ്പിന്റെ ആവാസ വ്യവസ്ഥയിൽ ഈ മുട്ടകൾ തുറന്നു വിട്ടു.
കഴിഞ്ഞ ദിവസം കോട്ടയം ചുങ്കത്തു നിന്നും വനം വകുപ്പിന്റെ റസ്‌ക്യൂ സംഘം ഒരു മൂർഖനെ പിടികൂടിയിരുന്നു. എറണാകുളം ജില്ലാ അതിർത്തിയായ പ്രദേശത്തു നിന്നും അണലിയെയാണ് ബുധനാഴ്ച വനം വകുപ്പ് പിടികൂടിയത്. ഇത് കൂടാതെ പെരുമ്പാമ്പിനെയും പിടികൂടിയിട്ടുണ്ട്.

മുട്ടകൾ വിരിഞ്ഞാൽ ശക്തിയുള്ളവൻ രക്ഷപെടും

ഒരു മൂർഖൻ 24 മുതൽ 30 വരെ മുട്ടകളാണ് ഇടുന്നത്. എന്നാൽ, മുട്ടകൾ മുഴുവൻ വിരിഞ്ഞാൽ പോലും നാലോ അഞ്ചോ പാമ്പുകൾ മാത്രമാണ് പ്രകൃതിയെ അതിജീവിക്കുക. മൂർഖൻ കുഞ്ഞുങ്ങളിൽ ചിലതിനെ അടയിരിക്കുന്ന അമ്മ തന്നെ ഭക്ഷണമാക്കും. ഇതിനു ശേഷവും ബാക്കിയാകുന്ന ചില പാമ്പിൻ കുഞ്ഞുങ്ങൾ ചെമ്പോത്ത് എന്നു വിളിക്കുന്ന ഉപ്പന്റെയും പൂച്ചയുടെയും നായ്ക്കളുടെയും ഭക്ഷണമായി മാറാറുണ്ട്. ഈ സാഹചര്യങ്ങളെല്ലാം അതിജീവിക്കുന്ന പാമ്പിൻ കുഞ്ഞുങ്ങൾ മാത്രമാണ് ജീവിതത്തിലേയ്ക്കു മടങ്ങിയെത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (5 minutes ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (12 minutes ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (13 minutes ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (33 minutes ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (1 hour ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (1 hour ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (1 hour ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (2 hours ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (2 hours ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (2 hours ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (2 hours ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (3 hours ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (3 hours ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (3 hours ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (3 hours ago)

Malayali Vartha Recommends