Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ വെച്ച് അത് സംഭവിച്ചു... ഒപ്പം നിന്നത് 'അയാൾ! ഇന്ന് തൂക്കിയെടുക്കും; ചോദ്യം ചെയ്യലിനിടെ നിർണായക അറസ്റ്റ് ഇന്നുണ്ടാകുമോ? പൊളിച്ചടുക്കി ക്രൈംബ്രാഞ്ച് സംഘം

18 MARCH 2022 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയിൽ...

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

സായ് ശങ്കറിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സായ് ശങ്കറിന് നോട്ടീസ് നല്‍കിയിട്ടിട്ടുണ്ട്. ഇന്ന് സായിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നതും നിർണായകമാണ്. അതേസമയം സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിനെതിരെ കൂടുതൽ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച് സംഘം. കഴിഞ്ഞ ദിവസം സായ് ശങ്കറിന്റെ കോഴിക്കോടുള്ള വസതിയിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ സായിയുടെ വീട്ടിൽ നിന്നും ഐ പാഡും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചിരിക്കുന്നത്. ദിലീപിനെതിരായ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ വെച്ചാണ് ഇയാൾ ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്തത്. ഇന്നലെയായിരുന്നു ക്രൈം ബ്രാഞ്ച് സി ഐ അനിലിന്റെ നേതൃത്വത്തില്‍ കാരപ്പറമ്പിലെ വീട്ടിലും സായ് ശങ്കറിന്റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തിയത്. ദിലീപിൻറെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് തന്നെയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ദിലീപ് കോടതിയിൽ സമർപ്പിക്കാതിരുന്ന ഏഴാമത്തെ ഫോണിലെ വിവരങ്ങളും സായ് നശിപ്പിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നേരത്തേ ഈ ഫോൺ നശിച്ച് പോയെന്നായിരുന്നു ദിലീപ് പറഞ്ഞത്. അതേസമയം ഈ ഫോണിലെ വിവരങ്ങൾ ദിലീപ് അറിയാതെയാണ് ഇയാൾ മറ്റൊരു ഡിവൈസിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിനിടെ ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ വെച്ചാണ് ഇയാൾ ഡിലീറ്റ് ചെയ്തതെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചത്. ശാസ്ത്രീയ പരിശോധനകളിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

ഈ ദിവസങ്ങളിൽ രണ്ട് ഹോട്ടലുകളിൽ ഇയാൾ മുറിയെടുത്തിരുന്നു. ഹയാത്ത് കൂടാതെ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലാണ് മുറിയെടുത്തത്. ഇത് അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാണെന്നാണ് നിഗമനം. ആദ്യം അവന്യൂ സെന്ററിൽ കഴിഞ്ഞ ശേഷം പിന്നീട് ഹയാത്തിൽ എത്തി തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ഹയാത്തിൽ മുറിയെടുത്തത് തെളിവ് നശിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സായ് ശങ്കറിനൊപ്പം മറ്റൊരാളും തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നുവെന്നാണ് റിപ്പോർട്ട്. ഡല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായമാണ് സായ്ക്ക് ലഭിച്ചത്. മുംബൈയിലേക്ക് ദിലീപ് അയച്ച നാല് ഫോണുകൾ വീണ്ടും സായ് പരിശോധിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

മുംബൈയിലെ ലാബ് ഇന്ത്യ ടെക്കിലേക്ക് അയച്ച് നാല് ഫോണുകളിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. ഇത് അന്വേഷണ സംഘം ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. 12 നമ്പറുകളിലേക്കുള്ള 12 ചാറ്റുകൾ നശിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തൽ. ഇതിന് ശേഷം തിരിച്ചെത്തിച്ച ഫോൺ സായ് പരിശോധിച്ച് ഉറപ്പാക്കി. തെളിവുകൾ പൂർണമായും നശിപ്പിക്കപ്പെട്ടെന്ന ഉറപ്പുവരുത്തിയ ശേഷം ആ ഫോണില്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ ചിലത് കൊച്ചിയില്‍ വെച്ച് നശിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ടുണ്ടെന്നും പറയുന്നു. അതേസമയം ഫോണിലെ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നാണ് സായ് ശങ്കറിന്റെ വാദം. ദിലീപിന്‍റെ രണ്ട് ഫോണിലെ വിവരങ്ങൾ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്ത്. ഫോണിലെ ഒരു വിവരവും മായ്ച്ച് കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ഇയാള്‌ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് തന്നോട് വ്യക്തി വിരോധമുണ്ട്. അതുകൊണ്ട് തന്നെ കള്ളകേസിൽ പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നും സായ് ശങ്കർ ആരോപിച്ചു. ഇന്ന് സായ് ശങ്കറിനോട് അന്വേഷണ സംഘം കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായി നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാളെ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ ലഭിച്ചാൽ വധഗൂഢാലോചന കേസിൽ പ്രതിയാക്കിയേക്കും എന്നാണ് സൂചനകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (14 minutes ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (25 minutes ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (39 minutes ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (1 hour ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (1 hour ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (2 hours ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (2 hours ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (2 hours ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (3 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (3 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (3 hours ago)

Malayali Vartha Recommends