Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

കോടതിയുടെ നിർദ്ദേശങ്ങൾ നഗ്നമായി ലംഘിച്ച പ്രതിയുടെ അടുത്ത അഹങ്കാരമായിട്ടേ ഇതിനെ കാണാൻ സാധിക്കൂ.. രാമൻപിള്ളയുടെയും ദിലീപിന്റെയും അതിബുദ്ധി പാളി; നിർണായക വെളിപ്പെടുത്തൽ

18 MARCH 2022 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയിൽ...

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസാണെങ്കിലും അന്വേഷണ സംഘത്തിന് നേരെയുണ്ടായ വധഗൂഢാലോചന കേസ് ഇവയിലൊക്കെ ദിലീപിനെ സംബന്ധിച്ച് നിർണായക വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ഇപ്പോഴിതാ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ഒരു പ്രതിക്ക് ഏതാണ് തെളിവ് , തെളിവ് അല്ലാത്തത് എന്നൊന്നും നിശ്ചയിക്കാനുള്ള യാതൊരു അധികാരവും ഇല്ലെന്നാണ് അഡ്വ അജയകുമാറിന്റെ വെളിപ്പെടുത്തൽ.. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ അതിന് തെളിവുകൾ ആകാവുന്ന ഫോണുകൾ അന്വേഷണ ഏജൻസി ആവശ്യപ്പെടുകയും അത് കോടതി അനുവദിക്കുകയും ഫോണുകൾ നൽകാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. അതിന് ശേഷം ഈ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത് നീക്കം ചെയ്തത് കേസുമായി ബന്ധപ്പെടാത്ത കാര്യങ്ങളാണെന്ന് പ്രതി പറഞ്ഞാൽ എങ്ങനെയാണ് കേസ് മുമ്പോട്ട് പോകുക? പ്രതിയാണോ അന്വേഷകൻ? പ്രതിക്കാണോ അന്വേഷണത്തിന്റെ ചുമതല? പ്രതി തന്നെ പറയുകയാണ് ഞാൻ കേസന്വേഷിക്കുകയാണെന്ന്, ഇത് ഇന്ത്യയാണോ അതോ വെള്ളരിക്കാപ്പട്ടണമോ?രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ഒരു പ്രതിക്ക് ഏതാണ് തെളിവ് , തെളിവ് അല്ലാത്തത് എന്നൊന്നും നിശ്ചയിക്കാനുള്ള യാതൊരു അധികാരവും ഇല്ല. അന്വേഷണ ഏജൻസി ആവശ്യപ്പെടുന്ന റെക്കോഡിന്റെ കാതലായ കാര്യങ്ങൾ ഡിലീറ്റ് ചെയ്ത ശേഷം അതിന് കേസുമായി ബന്ധമില്ലെന്ന് പറയാൻ പ്രതിക്ക് സാധിക്കില്ല.

കോടതിയുടെ നിർദ്ദേശങ്ങൾ നഗ്നമായി ലംഘിച്ച പ്രതിയുടെ അടുത്ത അഹങ്കാരമായിട്ടേ ഇതിനെ കാണാൻ സാധിക്കൂ. ഫോണിൽ സ്വകാര്യ സംഭാഷണങ്ങൾ ഉണ്ടെങ്കിൽ അന്ന് കോടതിയിൽ പ്രതി പറയണമായിരുന്നു അത്തരത്തിലുള്ള സംഭാഷണങ്ങൾ ഉണ്ട്, ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ തങ്ങളെ ഒപ്പം നിർത്തി പരിശോധിക്കണമെന്ന്. അത്തരമൊരു ആവശ്യവും അവർ ഉന്നയിച്ചിരുന്നില്ല. ചതുരംഗ കളി പോലെ മന്ത്രിയേയും രാജാവിനേയും രക്ഷിക്കാൻ കാലാൾപടയെ ബലി കൊടുക്കുന്നത് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. പോലീസിന്റെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി തെളിവുകൾ നശിപ്പിക്കുവാൻ കൂട്ട് നിന്ന ചില ആളുകളെ മുൻനിർത്തി ചില ഹർജികൾ ഹൈക്കോടതിയിൽ കൊടുത്തുള്ള നീക്കങ്ങളാണ് പ്രതി നടത്തുന്നത്. ഇത് എത്രമാത്രം വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.പോലീസിനെ സംബന്ധിച്ചെടുത്തോളം ഡിലീറ്റ് ചെയ്ത വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. അപ്പോൾ മാത്രമേ ഡിലീറ്റ് ചെയ്ത വിവരങ്ങളുടെ പ്രധാന്യം മനസിലാകുകയുള്ളൂ. അന്വേഷണം നടക്കുമ്പോൾ ഒരിക്കലും വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല.

കേസുമായി ബന്ധമില്ലെന്ന് പ്രതി ആവർത്തിക്കുന്നുണ്ടെങ്കിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ എന്താണെന്ന് പ്രതി കോടതിയിൽ ബോധിപ്പിക്കണം. ഒന്നുകിൽ അത് ഡിലീറ്റ് ചെയ്യും മുൻപ് അദ്ദേഹം മറ്റൊരിടത്തേക്ക് മാറ്റി സൂക്ഷിക്കണം. അല്ലേങ്കിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ ഇതൊക്കെയാണ് എന്ന തരത്തത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കത്തക്ക രീതിയിൽ കൊടുക്കണം. അതിന് ശേഷം റിപ്പോർട്ട് ലഭിച്ച ഉടൻ അതിന്റെ തെളിവും കോടതിയിൽ സമർപ്പിക്കാൻ പ്രതി ബാധ്യസ്ഥനാണ്. നിലവിൽ സൈബർ വിദഗ്ദനായ സായി ശങ്കറും, സാഗർ വിൻസെന്റുമെല്ലാം കേസിൽ പ്രോസിക്യൂഷനെ സഹായിക്കാൻ കഴിയുന്ന സാക്ഷികളായിരുന്നു. അവർക്ക് വസ്തുതകൾ നേരിട്ടറിയാം. ഇവർ ഒരിക്കലും തങ്ങൾക്ക് ദോഷമായി തീരരുത് എന്നതുകൊണ്ടാണ് മുൻകരുതൽ നടപടിയായി അവരെ കൊണ്ട് കോടതിയിൽ ഹർജികൾ കൊടുപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിൽ അവർ വന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുക്കാൻ ഒരു സാഹചര്യം ഉണ്ടായാൽ അവരെ തകർക്കുന്നതിന് വേണ്ടി അവർ കൊടുത്ത ഹർജികൾ അവർക്കെതിരെ പ്രയോഗിക്കാൻ കഴിയും.വളരെ ബുദ്ധിപൂർവ്വമുള്ള നടപടിയാണ് അത്. ഇത് കോടതി മനസിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരേയും സാക്ഷികളേയും സ്വാധീനിക്കാനുള്ള ശ്രമം നടത്തിയതായുള്ള തെളിവുകൾ പോലീസിന്റെ കൈയ്യിൽ ഉണ്ട്. അതിന് ശേഷം സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായേക്കും എന്നത് മുൻകൂട്ടി കണ്ട് അവരുടെ വിശ്വാസ്യത നശിപ്പിക്കുന്നതിന് വേണ്ടിയാണ് അവരെ കൊണ്ട് ഹർജി കൊടുപ്പിച്ചിരിക്കുന്നത്. സായി ശങ്കറിനും സാഗർ വിൻസെ്‍റിനും ഇക്കാര്യം എത്രത്തോളം അറിയുമോയെന്ന് അറിയില്ലെന്നും അഡ്വ അജയകുമാർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (5 minutes ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (19 minutes ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (50 minutes ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (1 hour ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (1 hour ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (2 hours ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (3 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (3 hours ago)

Malayali Vartha Recommends