മക്കള്‍ക്കൊപ്പം സ്കൂട്ടറിൽ പോകവേ നടുറോഡില്‍ റിന്‍സിയെ വെട്ടി കൊലപ്പെടുത്തി, മുഖത്തും കയ്യിലും തുരു തുരെ വെട്ടി, ആക്രമണം കണ്ട് ഭയന്ന് നിലവിളിച്ച് മക്കൾ, ജോലിയില്‍ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ശല്യം,തുണിക്കട ഉടമയായ യുവതിയെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്....!

തുണിക്കട ഉടമയായ യുവതിയെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ യുവാവിന്റെ മുന്‍വൈരാഗ്യമെന്ന് പൊലീസ്. വ്യാഴാഴ്ച രാത്രി 7.30നാണ് റിന്‍സിക്ക് നേരെ അക്രമണമുണ്ടാകുന്നത്. നാലും പതിനൊന്നും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു റിന്‍സിയെ റിയാസ് ആക്രമിച്ചത്.
കൊല്ലപ്പെട്ട റിന്‍സി നാസര്‍ എന്ന മുപ്പതുകാരിയുടെ തുണിക്കടയിലെ ജീവനക്കാരനാണ് പ്രതിയായ റിയാസ് (25). ഇയാള്‍ റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിയാസ് നിരന്തരം റിന്‍സിയെ ശല്യപ്പെടുത്തി.
എന്നാല്‍, തിരിച്ചെടുക്കാന്‍ റിന്‍സി തയാറാകാതെവന്നതോടെ വൈരാഗ്യം മൂലമാണ് റിന്‍സിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.മക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങും വഴി ബൈക്കില്‍ പിന്തുടര്‍ന്ന റിയാസ് ഇവരുടെ സ്കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം റിന്‍സിയുടെ മുഖത്തും കയ്യിലും തുരു തുരെ വെട്ടുകയായിരുന്നു. ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചില്‍ കേട്ട് അതുവഴി വന്ന മദ്രസ അധ്യാപകരാണ് ഓടിയെത്തി റിന്‍സിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha