രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെ ബലാത്സംഗം ചെയ്ത മലയാളി അറസ്റ്റില്‍

രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്ത മലയാളി അറസ്റ്റില്‍. ആയുര്‍വേദ മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ നെതര്‍ലന്‍ഡ് സ്വദേശിനിയെ നഗരത്തിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ജയ്പൂരിലെ ഖാതിപുരയില്‍ മസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു പ്രതി. അതിക്രമം ഉണ്ടായ കാര്യം വിദേശവനിത പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയ വിവരം അറിഞ്ഞ പ്രതി കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഡിസിപി റിച്ച തോമര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha