ആരപ്പാ ഈ ജെബി മേത്തര്‍! കേരള നേതാക്കന്‍മാര്‍ കൊടുത്ത സകല പേരുകളും വെട്ടി സോണിയ ഗാന്ധി ആഞ്ഞടിച്ചു; ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി; ഒരു സീറ്റിലേക്ക് ഡസനിലേറെ പേരുകള്‍ ഉയര്‍ന്നതോടെ ചര്‍ച്ചകള്‍ സമവായമാകാതെ നീണ്ടു പഴയ കോണ്‍ഗ്രസ് കളിപോലെയായി: അവസാനം ഭാഗ്യം തുണച്ചത് ജെബി മേത്തറിന്

ഒരു രാജ്യസഭാ സീറ്റും അവകാശവാദമുന്നയിച്ച് നൂറിലേറെ പേര്‍ രംഗത്ത് വരിക എന്നു വച്ചാല്‍ എന്ത് ചെയ്യും. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഭരണമില്ലാത്തതിനാലാണ് ഇത്രയും പേര്‍ ഈ രാജ്യസഭാ സീറ്റ് കിട്ടാല്‍ കടിപിടി കൂടിയത്. അവസാനം പട്ടിക ചുരുങ്ങി ഒരു ഡസന്‍ പേരോളമെത്തി.
എല്ലാവരേയും സോണിയാ ഗാന്ധി വെട്ടി. ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാണ്. ഈ ജെബിന്‍ മേത്ത ആരാണെന്ന് അറിയാതെ മലയാളികള്‍ നെറ്റി ചുളിക്കുകയാണ്. വല്ല ഉത്തരേന്ത്യക്കാരാണോ. അല്ല നമ്മുടെ ലാലി വിന്‍സന്റിന് പകരമായെത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ജെബി മേത്തര്‍. പാവം ലാലി വിന്‍സന്റ്.
സ്ഥാനാര്‍ഥിത്വത്തിനു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. ഒരു സീറ്റിലേക്ക് ഡസനിലേറെ പേരുകള്‍ ഉയര്‍ന്നതോടെ ചര്‍ച്ചകള്‍ സമവായമാകാതെ നീണ്ടു പോയിരുന്നു. തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മൂന്നു പേരുകള്‍ ഉള്‍പ്പെടുന്ന പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്. എം.ലിജു, ജെയ്‌സന്‍ ജോസഫ് എന്നിവരായിരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.
സംസ്ഥാനത്ത് ചര്‍ച്ച നടത്തുന്നതിന് മുന്‍പ് എം. ലിജുവിനായി കെ.സുധാകരന്‍ നേരിട്ട് ഡല്‍ഹിയില്‍ സമ്മര്‍ദം ചെലുത്തിയത് ശരിയായില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ. സുധാകരന്റെ നോമിനികളായി എം.ലിജു, ജെ.ജയന്ത്, വി.ഡി.സതീശന്റെ മനസ്സിലുള്ള വി.എസ്.ജോയി, ജെബി മേത്തര്‍, കെ.സി.വേണുഗോപാലിന്റെ നോമിനിയായി ജോണ്‍സന്‍ എബ്രഹാം, എ ഗ്രൂപ്പ് മുന്നോട്ടുവച്ച ജെയ്‌സന്‍ ജോസഫ്, സോണി സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ പേരുകളാണ് പട്ടിക കൈമാറുന്നതിന് തൊട്ടുമുന്‍പ് വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്.
ജ്യോതി വിജയകുമാറിനെയോ ഷമ മുഹമ്മദിനെയോ ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്നും സൂചനയുണ്ടായിരുന്നു. തോറ്റവരെ മാറ്റിനിര്‍ത്തുന്നത് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്തു അന്തിമമാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നെങ്കില്‍ സമവായമായിരുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപ്രതിക നല്‍കിയിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോയതില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമായിരുന്നു.
രാജ്യസഭ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എം. ലിജുവിനായി കെ.സുധാകരന്‍ അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. തിരഞ്ഞെടുപ്പില്‍ തോറ്റത് അയോഗ്യതയായി കാണരുതെന്ന് എഐസിസിക്ക് കത്തുനല്‍കി. തോറ്റുപോയവര്‍ ബലിയാടുകള്‍, തോല്‍വിക്ക് പല കാരണങ്ങളുണ്ട്. തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ ബലിയാടാക്കപ്പെടുന്നവരെ മാറ്റിനിര്‍ത്തരുതെന്നും സുധാകരന്റെ കത്തില്‍ പറയുന്നു.
സ്ഥാനാര്‍ഥിയായി യുവാക്കളെ പരിഗണിക്കണമെന്ന അഭിപ്രായത്തിനാണു കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍ല്‍കിയത്. രണ്ടു ദിവസത്തിനകം ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. യുവത്വത്തെ പരിഗണിക്കണമെന്നാണു പൊതുവിലുള്ള അഭിപ്രായമെന്ന് കെ.സുധാകരന്‍ പ്രതികരിച്ചു. സതീശന്‍ പാച്ചേനി, വി.ടി.ബല്‍റാം എന്നിവരുടെ പേരും പരിഗണനയിലുണ്ട്. വനിതകളെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ ബിന്ദു കൃഷ്ണയ്‌ക്കോ ഷാനിമോള്‍ ഉസ്മാനോ സാധ്യതയുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ പേരുകളും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും സാധ്യത കുറവായിരുന്നു.
സീറ്റില്‍ അവകാശവാദം ഉന്നയിച്ച് കെ.വി. തോമസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. എം.എം.ഹസന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു. സിഎംപി ഏറെക്കാലമായി മുന്നണിയുടെ ഭാഗമായതിനാല്‍ സി.പി. ജോണിനു സീറ്റു നല്‍കുന്നതിനു നേതൃത്വത്തില്‍ ചിലര്‍ക്കു താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന അഭിപ്രായത്തിനാണു മുന്‍തൂക്കം. അവസാനം സോണിയ ഗാന്ധി അപ്രതീക്ഷിതമായി ആരും പ്രതീക്ഷിക്കാത്ത പേര് നിശ്ചയിച്ചു.
https://www.facebook.com/Malayalivartha