കളി ക്ലൈമാക്‌സിലേക്ക്... റഷ്യയ്ക്കു പിന്തുണ നല്‍കരുതെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനോടു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍; നയതന്ത്ര തലത്തില്‍ മാത്രമല്ല സൈനികമായും സാമ്പത്തികമായും ചൈന റഷ്യയെ സഹായിക്കുന്നു; ഡോണ്‍ബാസ് ഉപേക്ഷിക്കാന്‍ യുക്രെയ്‌നിനോട് പുട്ടിന്‍

റഷ്യ യുക്രെയ്ന്‍ യുദ്ധം മറ്റൊരു ലോക മഹായുദ്ധത്തിലേക്ക് പോകുമോ എന്ന സംശയമാണ് ഉള്ളത്. അതിലേക്ക് പോകാതിരിക്കാന്‍ അമേരിക്ക മയപ്പെടുന്നെങ്കിലും ചൈനയ്ക്ക് താക്കീത് നല്‍കുന്നുണ്ട്. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയ്ക്കു പിന്തുണ നല്‍കരുതെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനോടു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഘര്‍ഷങ്ങള്‍ ആര്‍ക്കും ഗുണകരമല്ലെന്നായിരുന്നു ഷിയുടെ നിലപാട്. വിഡിയോ ചര്‍ച്ച 2 മണിക്കൂര്‍ നീണ്ടു.
നയതന്ത്ര തലത്തില്‍ മാത്രമല്ല, സൈനികമായും സാമ്പത്തികമായും ചൈന റഷ്യയെ സഹായിക്കുന്നതായി കഴിഞ്ഞദിവസങ്ങളില്‍ യുഎസ് ആരോപിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ് ചൈനയിലേക്കുള്ള യാത്ര കഴിഞ്ഞദിവസം പാതിവഴിയില്‍ ഉപേക്ഷിച്ചു മോസ്‌കോയിലേക്കു മടങ്ങിയെന്നും വിവരമുണ്ട്.
അതിനിടെ, ബള്‍ഗേറിയ റഷ്യയുടെ 10 നയതന്ത്ര ഉദ്യോഗസ്ഥരോടു കൂടി രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ചാരവൃത്തി ആരോപിച്ച് രണ്ടാഴ്ച മുന്‍പും 2 ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.
റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള ആര്‍ടി ടിവി ചാനലിന്റെ ലൈസന്‍സ് യുകെ റദ്ദാക്കി. വാര്‍ത്തകളിലെ പക്ഷപാതിത്വം ആരോപിച്ചാണു നടപടി. യുട്യൂബില്‍ തങ്ങളുടെ പൗരന്മാര്‍ക്കെതിരായ ഭീഷണിസന്ദേശങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്നു റഷ്യ ഗൂഗിളിനോട് ആവശ്യപ്പെട്ടു.
അതേസമയം കിഴക്കന്‍ യുക്രെയ്‌നിലെ വിമതമേഖലയായ ഡോണ്‍ബാസിന്റെ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അറിയിച്ചു. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുട്ടിന്‍ നേരിട്ടു നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. 2014ല്‍ ക്രൈമിയ പിടിച്ചെടുത്തതും അംഗീകരിക്കണം. ഇരു വിഷയങ്ങളിലും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നേരിട്ടു ചര്‍ച്ച വേണമെന്നും പുട്ടിന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്നാണു തുര്‍ക്കി സൂചിപ്പിക്കുന്നത്.
നാറ്റോയില്‍ ചേരാതെ യുക്രെയ്ന്‍ നിഷ്പക്ഷ രാജ്യമാകുക, റഷ്യയ്ക്കു ഭീഷണിയാകുന്ന ആയുധങ്ങള്‍ ഉപേക്ഷിക്കുക, യുക്രെയ്‌നില്‍ റഷ്യന്‍ ഭാഷയുടെ സംരക്ഷണം ഉറപ്പാക്കുക, യുക്രെയ്‌നിനെ നാത്‌സി മുക്തമാക്കുക എന്നിവയാണു പുട്ടിന്റെ മറ്റ് ആവശ്യങ്ങള്‍. എന്തു ധാരണയുണ്ടാക്കിയാലും അതിനു തുര്‍ക്കിയും യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജര്‍മനിയും ഉറപ്പുനില്‍ക്കണമെന്നാണു യുക്രെയ്‌നിന്റെ നിലപാട്. ചര്‍ച്ച മുന്നേറുന്നതു സുഗമമായല്ലെന്നു റഷ്യയും യുക്രെയ്‌നും പറയുന്നു.
അതേസമയെ യുക്രെയ്ന്‍ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യയുടെ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വര്‍ധിക്കുന്നു. യുക്രെയ്ന്‍, റഷ്യ സമാധാനചര്‍ച്ച നാലാം ദിവസത്തിലേക്കു കടന്നെങ്കിലും കാര്യമായ പുരോഗതിയില്ല.
തെക്കന്‍ നഗരമായ മരിയുപോളില്‍ കഴിഞ്ഞദിവസം വ്യോമാക്രമണത്തില്‍ തകര്‍ന്ന തിയറ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുന്നു. ആയിരത്തിലേറെ പേര്‍ അഭയം തേടിയ 3 നില തിയറ്റര്‍ ആണ് റഷ്യ തകര്‍ത്തത്. ആള്‍നാശം എത്രയെന്നു വ്യക്തമല്ല. തിയറ്ററിലെ ബങ്കറിലുണ്ടായിരുന്ന ഒട്ടേറെപ്പേരെ രക്ഷിച്ചു.
മരിയുപോളില്‍ മാത്രം ഇതിനകം 2300 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്. വടക്കന്‍ മേഖലയായ ചെര്‍ണീവില്‍ വ്യോമാക്രമണത്തില്‍ ഇന്നലെ 53 പേര്‍ കൊല്ലപ്പെട്ടു. കീവിലെ പാര്‍പ്പിടസമുച്ചയത്തില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചു.
"
https://www.facebook.com/Malayalivartha