തൊടുപുഴ ചീനിക്കുഴിയില്‍ കുടുംബത്തിലെ നാലു പേരെ തീവച്ച് അച്ഛന്‍ കൊലപ്പെടുത്തി... ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം, വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം ഹമീദ് ജനലിലൂടെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു... പ്രതി അറസ്റ്റില്‍

തൊടുപുഴ ചീനിക്കുഴിയില്‍ കുടുംബത്തിലെ നാലു പേരെ തീവച്ച് കൊന്നു. ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റ അസ്‌ന എന്നിവരാണ് മരിച്ചത്. പ്രതി ചീനിക്കുഴി സ്വദേശി ഹമീദ് അറസ്റ്റില്‍. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദാണ് തീവച്ച് കൊലപ്പെടുത്തിയത്. മകനെയും കുടുംബത്തെയും ഹമീദ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം ഹമീദ് ജനലിലൂടെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ കത്തുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഹമീദും മകന്‍ മുഹമ്മദ് ഫൈസലുമായി തര്‍ക്കമുണ്ടായിരുന്നെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























