മകനെയും മരുമകളെയും ചെറുകുട്ടികളെയും കൊലപ്പെടുത്തിയത് കൃത്യമായ പ്ലാനോടെ... ഉറങ്ങി കിടന്ന സമയം പുറത്ത് നിന്നും കതക് പൂട്ടി പുറത്ത് പെട്രോൾ ഒഴിച്ചു! തീ കെടുത്താതിരിക്കാന്‍ വീട്ടിലെയും അയല്‍വീടുകളിലെയും കുടിവെള്ള ടാങ്കുകളിലെ വെള്ളം ഒഴുക്കിക്കളഞ്ഞു! നാലുപേരെയും പച്ചയ്ക്ക് കത്തിച്ചത് കാരണം; അയൽവീട്ടിൽ പോയി ക്രൂരത വിവരച്ചപ്പോഴും പകച്ചില്ല.. ഒരു കുടുംബം മുഴുവൻ വെന്ത് വെണ്ണീറായതോടെ വിശ്വസിക്കാനാകാതെ തൊടുപുഴ ചീനിക്കുഴിയിലെ നാട്ടുകാർ.. 79കാരൻ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്

വളരെ ഞെട്ടിക്കുന്ന സംഭവമാണ് തൊടുപുഴ ചീനിക്കുഴിയിൽ നിന്നും പുറത്ത് വരുന്നത്. നേരം പുലർന്നപ്പോൾ നാട്ടുകാർ അറിഞ്ഞത് ഒരു കുടുംബം മുഴുവൻ വെന്ത് വെണ്ണീറായെന്ന വാർത്ത. പലരും വിശ്വസിക്കാനാകാതെ പകച്ചു പോയി. ഒരു കുടുംബത്തിലെ നാല് പേരെയും പിതാവ് താനെയാണ് തീകൊളുത്തിക്കൊന്നത്. കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പോലീസ് കസ്റ്റഡിയിൽ എടുത്തു.
സ്വത്ത് തർക്കത്തിന്റെ പേരിൽ മകനേയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി എന്നാണ് വിവരം. അബ്ദുൾ ഫൈസൽ (45), ഭാര്യ ഷീബ (45), മക്കളായ മെഹർ (16), അഫ്സാന (14) എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യമായ പ്ലാനോടുകൂടിയായിരുന്നു കൊലപാതകം. ഫൈസലും കുടുംബവും ഉറങ്ങിക്കിടന്ന സമയത്താണ് വീടിന് തീവച്ചതെന്നാണ് വിവരം. തീ കെടുത്താതിരിക്കാന്‍ വീട്ടിലെയും അയല്‍വീടുകളിലെയും കുടിവെള്ള ടാങ്കുകളിലെ വെള്ളം ഒഴുക്കിക്കളഞ്ഞുവെന്നും സൂചനയുണ്ട്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























