കടംകൊടുത്ത നൂറുരൂപ തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍... ഷെഫീക്കിന്റെ മുഖത്തും നെഞ്ചിലും കഴുത്തിലും പുറത്തും വയറിലുമായി 12ഓളം മുറിവുകള്‍, കറിക്കത്തി കൊണ്ടാണ് ആക്രമിച്ചത്

കടംകൊടുത്ത നൂറുരൂപ തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പാലാ അഡാര്‍ട്ട് റോഡിലെ ലോഡ്ജിലെ താമസക്കാരനായ ആലുവ ചൂര്‍ണ്ണിക്കര മാടാനി ജോബിയെ (47) ആണ് പാലാ പോലീസ് പിടികൂടിയത്.
ഇതേ ലോഡ്ജില്‍ ജോബിയുടെ അടുത്ത മുറിയിലെ താമസക്കാരനായ കൊല്ലം പത്തനാപുരം പാതിരിക്കല്‍ നെടുമ്പ്രം പുതുകുന്നേല്‍ മുഹമ്മദ് ഹനീഫയുടെ മകന്‍ ഷെഫീക്കിനെ (44) യാണ് കറിക്കത്തികൊണ്ട് ആക്രമിച്ചത്.
ഷെഫീക്കിന്റെ മുഖത്തും നെഞ്ചിലും കഴുത്തിലും പുറത്തും വയറിലുമായി 12ഓളം മുറിവുണ്ട്. ബുധനാഴ്ച രാത്രി 10.15നാണ് സംഭവം. പാലാ മുരിക്കുംപുഴയില്‍ ബൈക്ക് വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായ ഷെഫീക് അടുത്ത മുറിയിലെ ജോബി തനിക്ക് തരാനുള്ള നൂറു രൂപ തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.മദ്യലഹരിയില്‍ ആയിരുന്ന ജോബി, ഷെഫീക്കുമായി വാക്കേറ്റം ഉണ്ടാക്കുകയും കറിക്കത്തികൊണ്ട് ആക്രമിക്കുകയും ആയിരുന്നു.
എസ്.എച്ച്.ഒ. കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജോബിയെ അറസ്റ്റ് ചെയ്ത് സംഭവസ്ഥലത്ത് എത്തിച്ച് ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിദ്ധ്യത്തില്‍ തെളിവെടുപ്പ് നടത്തി. പാലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
അടുത്തമുറിയിലെ താമസക്കാരാണ് പരിക്കേറ്റ ഷെഫീക്കിനെ പാലാ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. പരിക്കേറ്റ ഷെഫീക് അപകടനില തരണം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha