കേന്ദ്രം അനുവദിച്ച പരിധിയില്‍ നിന്ന് സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ 2000 കോടി രൂപകൂടി കടമെടുക്കുന്നു...

സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ 2000 കോടി രൂപകൂടി കടമെടുക്കുന്നു. കേന്ദ്രം അനുവദിച്ച പരിധിയില്‍നിന്നാണിത്. ഇതോടെ ഈവര്‍ഷം പൊതുവിപണിയില്‍നിന്നുള്ള കടമെടുപ്പ് 23,000 കോടിയാവും. 28,800 കോടിയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി.
മാര്‍ച്ച് 31നുമുമ്പ് 5800 കോടികൂടി എടുക്കാന്‍ സംസ്ഥാനത്തിന് അര്‍ഹതയുണ്ട്. മാര്‍ച്ച് 31നുമുമ്പ് ട്രഷറിയില്‍നിന്ന് വന്‍തോതില്‍ പണം നല്‍കേണ്ടതുണ്ട്. തിങ്കളാഴ്ച ധനവകുപ്പ് സാമ്പത്തികസ്ഥിതി വിലയിരുത്തിയശേഷം എത്ര കടമെടുക്കണമെന്ന് തീരുമാനിക്കും.
2000 കോടി കടമെടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം 22ന് റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് ഇകുബേര്‍ സംവിധാനംവഴി നടക്കും. 12 വര്‍ഷത്തേക്കാണ് ഈ കടമെടുക്കുന്നത്.
ഇത്തവണ ട്രഷറിയില്‍നിന്ന് പണം മാറാന്‍ കര്‍ശനവ്യവസ്ഥകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിശ്ചിതതീയതിക്കകം സമര്‍പ്പിച്ചിട്ടും മാര്‍ച്ച് 31നുമുമ്പ് മാറാനാകാത്ത ബില്ലുകള്‍ അടുത്തസാമ്പത്തികവര്‍ഷം മുന്‍ഗണനാക്രമത്തില്‍ മാറാന്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ക്യൂസംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ ഇതുണ്ടാകില്ലെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha