ജയിലിലും കുലുങ്ങാതെ കിഴവന്‍... പിതാവ് മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്; കൊല്ലുമെന്ന് പിതാവ് നിരന്തരം ഭീഷണിപ്പെടുത്തി; രണ്ടാഴ്ച മുന്‍പ് ഫൈസല്‍ പിതാവിനെതിരെ പൊലീസില്‍ പരാതി നല്‍കി; ഒരിക്കലും കരുതിയില്ല കുടുംബത്തോടെ തീയിടുമെന്ന്

തൊടുപുഴ ചീനിക്കുഴിയില്‍ പിതാവ് സ്വന്തം മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന കേസില്‍ പിതാവിന് ഒരു കുലുക്കവുമില്ല. കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തായി. മകന്‍ മുഹമ്മദ് ഫൈസലിനും കുടുംബത്തിനുമെതിരെ ഹമീദിന്റെ ഭാഗത്ത് നിന്ന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പിതാവ് തന്നെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് രണ്ടാഴ്ച മുന്‍പ് ഫൈസല്‍ തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പിതാവിന്റെ അതിക്രമത്തില്‍ തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു 45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരാണ് മരിച്ചത്. കേസില്‍ ഫൈസലിന്റെ പിതാവ് ഹമീദിനെ (79) കരിമണ്ണൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഹമീദിനെ ഇന്നലെ രാത്രി കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ നല്‍കും.
വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.30നായിരുന്നു അരുംകൊല. അന്ന് രാവിലെ ഹമീദും ഫൈസലും തമ്മില്‍ ഭക്ഷണത്തെ ചൊല്ലി വഴക്കുണ്ടായിരുന്നു. തന്നെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു ഹമീദിന്റെ പരാതി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതി കൃത്യം നടത്തിയത്. തൊട്ടടുത്ത് പലചരക്ക്പച്ചക്കറി കട നടത്തുന്ന ഫൈസല്‍ വില്ക്കാനായി പെട്രോള്‍ കുപ്പികളിലാക്കി കാറില്‍ സൂക്ഷിച്ചിരുന്നു. ഫൈസലും കുടുംബവും പുറത്തുപോയ തക്കത്തിന് പത്തുകുപ്പി പെട്രോള്‍ ഹമീദ് എടുത്തുമാറ്റി.
ഹമീദിന്റെ വധഭീഷണി കാരണം ഫൈസലും ഭാര്യയും മക്കളും ഒരു മുറിയിലായിരുന്നു ഉറക്കം. ഹമീദ് മറ്റൊരു മുറിയിലും. വീട്ടില്‍ മറ്റാരുമില്ല. രാത്രി തിരിത്തുണിയിട്ട് തീകൊളുത്തിയ രണ്ട് പെട്രോള്‍ കുപ്പികള്‍ പ്രതി ജനല്‍ വഴി ഇടുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടുകയും ടാങ്കിലെ വെള്ളം ഒഴുക്കി വിടുകയും ചെയ്തിരുന്നു. സമീപ വീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു.
സ്വന്തം മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായിട്ടും കുലുക്കമൊന്നുമില്ലാതെ ഇഷ്ട ഭക്ഷണം തരണമെന്ന് പൊലീസിനു നേരെ ആവശ്യവുമായി ചീനിക്കുഴി കൂട്ടക്കൊല കേസ് പ്രതി ഹമീദ് രംഗത്തെത്തി. എന്നും കഴിക്കാന്‍ മീനും മാംസാഹാരവും നല്‍കണമെന്നാണ് ഹമീദ് പൊലീസിനോട് ആവശ്യപ്പെട്ടത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെ കൊലപ്പെടുത്താന്‍ ഹമീദ് തീരുമാനിച്ചതിന് പിന്നില്‍ ഇഷ്ടമുളള ഭക്ഷണം തരാത്തതിന്റെ ദേഷ്യവുമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് മുന്‍പ് ഹമീദ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാര്യ മരിച്ചശേഷം ഹമീദ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പമായിരുന്നു താമസം. അടുത്തകാലത്താണ് തിരികെയെത്തിയത്. സ്വത്ത് ഭാഗം വച്ച് നല്‍കിയതില്‍ കുടുംബവീടും പുരയിടവും മരിച്ച മുഹമ്മദ് ഫൈസലിനാണ് നല്‍കിയത്. പറമ്പിലെ ആദായവും എടുക്കാന്‍ അനുവദിച്ചു. എന്നാല്‍ വയസുകാലത്ത് തന്നെ നോക്കുന്നില്ല എന്ന പേരില്‍ ഫൈസലുമായി ഹമീദ് വഴക്കുണ്ടാക്കിയിരുന്നു.
ചീനിക്കുഴിയില്‍ പച്ചക്കറിവ്യാപാരം നടത്തിയിരുന്ന മുഹമ്മദ് ഫൈസലിന് ഭാഗം വച്ച് നല്‍കിയ കടകള്‍ തിരികെ നല്‍കണമെന്ന് ഹമീദ് ആവശ്യപ്പെട്ടു. മറ്റൊരു മകനുമായും ഹമീദ് തര്‍ക്കത്തിലായിരുന്നു. ഫൈസലുമായി വഴക്കും കൈയാങ്കളിയും പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെയും കൈയാങ്കളി ഉണ്ടായി. തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങിയ തക്കത്തിന് വീട് പൂട്ടി പെട്രോള്‍ നിറച്ച കുപ്പിയുമായി വന്ന് ഹമീദ് വീടിന് തീവയ്ക്കുകയായിരുന്നു.
ജില്ലയിലെ ഉള്‍പ്രദേശമായതിനാല്‍ പെട്രോള്‍ കരിഞ്ചന്ത ഇവിടെ പതിവായിരുന്നു. മുഹമ്മദ് ഫൈസല്‍ ഇത്തരത്തില്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ കരുതിയ പെട്രോളാണ് ഹമീദ് കൊലയ്ക്ക് ഉപയോഗിച്ചത്. മകനും കുടുംബവും രക്ഷപെടാതിരിക്കാന്‍ വീട് പൂട്ടുകയും വീട്ടിലെ വെളളം ഒഴുക്കികളയുകയും ചെയ്തു. രാത്രി 12.30ഓടെയാണ് ഹമീദ് മകനെയും ഭാര്യയെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha