ഭര്‍ത്താവ് തൂങ്ങി മരിച്ചെന്ന വാർത്തയറിഞ്ഞ് വീട്ടിലേക്ക് പാഞ്ഞു, റോഡ് മുറിച്ചു കടക്കേവേ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

ഭര്‍ത്താവ് ജീവനൊടുക്കിയെന്ന വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു. തിരുവല്ലം വാഴമുട്ടം ബൈപ്പാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ചു കടക്കേവേയാണ് ഇവരെ കാറിടിച്ചത്. ഇന്നലെ രാത്രി 9.30നാണ് സംഭവം.
കോവളം ഭാഗത്ത് നിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (35), ശാരിമോള്‍ (38) എന്നിവരാണ് മരിച്ചത്.ഐശ്വര്യയുടെ ഭര്‍ത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി വീട്ടില്‍ തൂങ്ങി മരിച്ചുവെന്നറിഞ്ഞ് ഇരുവരും അവിടേയ്ക്ക് പോകുന്നതിന് ബസ് കയറാനായി റോഡിലെത്തിയപ്പോഴാണ് അപകടമെന്ന് സമീപവാസികള്‍ പറഞ്ഞു.
ഐശ്വര്യ ആശുപത്രിയിലേക്കുള്ള മാര്‍ഗമദ്ധ്യേയും ശാരിമോള്‍ ചികിത്സയിലിരിക്കേ രാത്രി വൈകിയുമാണ് മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ശാരി മോളുടെ ഭര്‍ത്താവ് സജീവ്. മക്കള്‍: വര്‍ഷ, അമല്‍. ഐശ്വര്യയുടെ മക്കള്‍ അഭിനയ, അവന്തിക.
https://www.facebook.com/Malayalivartha