കോൺ്രസുകാർ വെട്ടിലായി, പിഴുതുമാറ്റിയ കെ റെയിലിന് ഇട്ട സര്‍വേക്കല്ല് തിരികെ ഇടീപ്പിച്ച് ഭൂവുടമ, സ്ഥലത്ത് അതിക്രമിച്ചു കയറിയതിന് പരാതിയും, കേരളത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആശ്ചര്യമുണര്‍ത്തി മറ്റൊരു വാര്‍ത്ത

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. സ്ത്രീകളും കുട്ടികളുമാടക്കമാണ് പരസ്യമായി സർക്കാരിനെ പ്രതിക്കുട്ടിലാക്കി പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുന്നത്.എന്നാല്‍ പ്രതിഷേധങ്ങള്‍ തെരുവ് യുദ്ധമാകുമ്പോഴും പദ്ധതിയില്‍ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ വീട്ടമ്മമാരടക്കം രംഗത്തിറങ്ങിയതോടെ സമാനതകളില്ലാത്ത സമരത്തിലേക്കാണ് കേരളം പോകുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചതിന് സമാനമായ രംഗങ്ങളാണ് മലപ്പുറത്തുമുണ്ടായത്. സ്ത്രീകളടക്കം കല്ലുകള്‍ പിഴുതുമാറ്റി. തിരൂര്‍ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങള്‍ പ്രതിഷേധിച്ചു.
പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ വെങ്ങാനൂര്‍ ജുമാ മസ്ജിദിന്റെ പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കി. പള്ളി പറമ്ബില്‍ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും പൊലീസ് സഹായത്തോടെ വീടുകളുടെ പറമ്ബില്‍ കല്ലിടുന്നത് തുടര്‍ന്നു. എന്നാല്‍ ഈ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. എന്നാല്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഭൂമി നഷ്ടമാകുന്ന ജനങ്ങള്‍ക്കൊപ്പം പ്രതിപക്ഷവും അതിര് കല്ലിടലിനെതിരെ സമരം കടുപ്പിക്കുകയാണ്. പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആശ്ചര്യമുണര്‍ത്തുകയാണ് മറ്റൊരു വാര്‍ത്ത. കോണ്‍ഗ്രസുകാര്‍ പിഴുതുമാറ്റിയ സര്‍വേക്കല്ല് തിരിച്ചിടിയിപ്പിച്ചിരിക്കുകയാണ് ഭൂവുടമ. തിരുവാണിയൂര്‍ പഞ്ചായത്തിലെ മാമലയിലാണ് സംഭവം.
ഇവിടെ കെ റെയിലിന് ഇട്ട സര്‍വേ കല്ല് കോണ്‍ഗ്രസുകാരെത്തിയാണ് പിഴുതുമാറ്റിയത്. മാറ്റിയ കല്ല് തിരികെ കുഴിയില്‍ വയ്പ്പിക്കുകയും പിന്നാലെ തന്റെ ഭൂമിയില്‍ അതിക്രമിച്ചുകയറിയെന്നതിന് ഭൂവുടമ മുല്ലക്കല്‍ സരള രവീന്ദ്രന്‍ പരാതിയും നല്‍കി. തുടന്നാണ് ചോറ്റാനിക്കര പൊലീസിന്റെ സാന്നിധ്യത്തില്‍ കെ റെയില്‍ അധികൃതരെത്തി സര്‍വെ കല്ല് പുനഃസ്ഥാപിച്ചത്.
അതേസമയം, ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിലൂടെ കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ അവര്‍ ഭൂമി വിട്ടു നല്‍കും.
കീഴാറ്റൂരില്‍ സമരം നടത്തിയവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കരട് നയരേഖയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് കടുംപിടുത്തമില്ല, മുന്നണിയിലും കീഴ്ഘടകങ്ങളിലും ആവശ്യമായ ചര്‍ച്ചകള്‍ നടത്തി വേണ്ട ഭേദഗതികള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha