കൊച്ചിയിൽ ഫ്ലാറ്റില്‍ നിന്ന് വയോധിക താഴേയ്ക്ക് വീണ് മരിച്ച നിലയില്‍, പന്ത്രണ്ടാം നിലയില്‍ നിന്ന് അറുപത്തിമൂന്നുകാരി താഴേക്ക് ചാടിയതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം, ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്ന ഇവര്‍ ഇടപ്പള്ളിയില്‍ എത്തിയത് അടുത്തിടെ, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ നിന്നും വയോധിക താഴേയ്ക്ക് വീണ് മരിച്ച നിലയില്‍. അറുപത്തിമൂന്നുകാരിയ ചന്ദ്രികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 12ാം നിലയില്‍ നിന്ന് ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഭര്‍ത്താവിനൊപ്പം ദുബായിയിലായിരുന്ന ഇവര്‍ അടുത്തിടെയാണ് ഇടപ്പള്ളിയില്‍ എത്തിയത്. ചികിത്സയ്ക്കായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. രാവിലെ നടക്കാന്‍ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha