കോവിഡ് വാക്‌സിനേഷന്‍ വ്യാജ സര്‍ടിഫികറ്റ് ഉണ്ടാക്കിയ കേസില്‍ രണ്ട് പ്രവാസികള്‍ക്ക് കഠിന തടവും നാടുകടത്തലും

കുവൈത്തില്‍ കോവിഡ് വാക്‌സിനേഷന്‍ വ്യാജ സര്‍ടിഫികറ്റ് ഉണ്ടാക്കിയെന്ന കേസില്‍ രണ്ട് പ്രവാസികള്‍ക്ക് കഠിന തടവും നാടുകടത്തലും വിധിച്ച് കോടതി. പ്രതികളിലൊരാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും രണ്ടാമന് നാല് വര്‍ഷം കഠിന തടവുമാണ് ശിക്ഷ. അതിന് ശേഷം നാടുകടത്താനും കുവൈത്ത് അപ്പീല്‍ കോടതി ഉത്തരവിട്ടു.
കേസില്‍ ഈജിപ്ത് സ്വദേശിയായ ഒരു നഴ്‌സും മറ്റൊരു ഈജിപ്തുകാരനുമാണ് അറസ്റ്റിലായിത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് 100 ദിനാര്‍ കൈക്കൂലി വാങ്ങിയാണ് വ്യാജ വാക്‌സിനേഷന്‍ സര്‍ടിഫികറ്റിന് വേണ്ട ഒത്താശ ചെയ്തുകൊടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ കേസ് പരിഗണിച്ച കീഴ്‌കോടതിയുടെ വിധി അപ്പീല്‍ കോടതി അംഗീകരിക്കുകയായിരുന്നു. വ്യാജ സര്‍ടിഫികറ്റ് സ്വന്തമാക്കിയ ആള്‍ 800 ദിനാര്‍ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ ഈജിപ്ത് സ്വദേശിയായ ഒരു നഴ്‌സും മറ്റൊരു ഈജിപ്തുകാരനുമാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha