ഏഴുവയസുകരന് അപൂവ്വ ക്യാൻസർ...! രക്തമൂല കോശങ്ങള്‍ അപ്പാടെ നശിച്ചത് കുരുന്നിന്റെ ജീവന് ഭീഷണി, ശ്രീനന്ദന്റെ ജീവിതം തിരികെ പിടിക്കാന്‍ ദാതാവിനെ വേണം, കൈകോര്‍ത്ത് ജന്മനാട്, സ്രവം നല്‍കി സ്പീക്കറും മേയറും

ഏഴുവയസ്സുകാരന്‍ ശ്രീനന്ദന്റെ ജീവിതം തിരികെ പിടിക്കാന്‍ കൈ കോര്‍ത്ത് കേരളക്കര. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശികളായ രഞ്ജിത്ത്-ആശ ദമ്പതികളുടെ മകനായ ശ്രീനന്ദന് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അര്‍ബുദരോഗമാണ്. രക്ത മൂല കോശങ്ങള്‍ നശിക്കുന്നതാണ് കുട്ടിയുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്നത്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ രക്തമൂലകോശങ്ങള്‍ മാറ്റിവെക്കണം. അതിനായി കുട്ടിയുടെ രക്തകോശവുമായി സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വീട്ടുകാരും നാട്ടുകാരും.
തിരുവനന്തപുരം എകെജി സെന്ററിന് സമീപമുള്ള ഹസന്‍മരയ്ക്കാര്‍ ഹാളിലാണ് ശ്രീനന്ദന് വേണ്ടി പ്രത്യേക പരിശോധന ക്യാമ്പ് നടത്തിയത്. മാര്‍ച്ച് 25ന് രാവിലെ എട്ടുമണിക്ക് തുടങ്ങിയ ക്യാമ്പില്‍ ഉച്ചവരെ ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രീനന്ദന്‍.
ദാതാവിനെ കിട്ടിയാല്‍ മാത്രമേ ചികിത്സയില്‍ എന്തെങ്കിലും പുരോഗതി കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുള്ളൂ എന്നാണ് കുട്ടിയുടെ അച്ഛനായ രഞ്ജിത്ത് ബാബു മലയാളിവാര്‍ത്തയോട് പറഞ്ഞത്.സ്പീക്കര്‍ എംബി രാജേഷ്, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിശോധന ക്യാമ്പിലെത്തി സ്രവം പരിശേധിക്കാന്‍ നല്‍കി. 18 നും അമ്പതിനും ഇടയിലുള്ളവരില്‍ നിന്നുള്ള സ്രവമാണ് സ്വീകരിക്കുന്നത്.
വാര്‍ത്ത കാണാം...
https://www.facebook.com/Malayalivartha


























