ബാബുവിനെ കുഴിച്ചുമൂടുമ്പോള്‍ ജീവനുണ്ടായിരുന്നു...ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി....ചേര്‍പ്പില്‍ സഹോദരന്‍ കൊലപ്പെടുത്തിയ യുവാവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ചേര്‍പ്പില്‍ സഹോദരന്‍ കൊലപ്പെടുത്തിയ യുവാവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. തോപ്പ് കൊട്ടെക്കാട് പറമ്ബില്‍ പരേതനായ ജോയിയുടെ മകന്‍ ബാബുവാണ് (28) മരിച്ചത്. സഹോദരന്‍ സാബുവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സാബു പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, കുഴിച്ചുമൂടുമ്ബോള്‍ ജീവനുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.മുത്തുള്ളിയാല്‍ തോപ്പില്‍ ഒഴിഞ്ഞപറമ്ബിലാണ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 15നാണ് ബാബുവിനെ കാണാതായത്. വീട്ടുകാര്‍ ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വ്യാഴാഴ്ച രാവിലെ നാട്ടുകാരിലൊരാള്‍ പറമ്ബിലൂടെ പോകുമ്ബോള്‍ ഒരു ഭാഗത്ത് മണ്ണ് ഇളകിക്കിടക്കുന്നും നായ്ക്കള്‍ ചിക്കിച്ചികയുന്നതും കണ്ട് സംശയം തോന്നി. നാട്ടുകാര്‍ മണ്ണ് നീക്കിയപ്പോള്‍ കട്ടകള്‍ വിരിച്ചതായി കണ്ടതിനെ തുടര്‍ന്ന് ചേര്‍പ്പ് പൊലീസില്‍ അറിയിച്ചു.
പൊലീസെത്തി മണ്ണും കട്ടകളും നീക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മുകളില്‍ കുമ്മായം കലക്കി ഒഴിച്ചിരുന്നു. തൃശൂരില്‍നിന്ന് ആര്‍.ഡി.ഒ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.ബാബുവും സഹോദരനും അമ്മയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ പത്മാവതിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























