അതിസുരക്ഷാ മേഖലയില്‍ അതിക്രമിച്ച് കയറി പൊലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ 23 കാരന്‍ അറസ്റ്റില്‍

നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപമുള്ള അതിസുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞൂര്‍ വെട്ടിയാടന്‍ വീട്ടില്‍ ആഷിഖ് ജോയി (23) യെയാണ് നെടുമ്ബാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സുരക്ഷാ മേഖലയിലേക്ക് ഇയാള്‍ അതിക്രമിച്ച് കയറിയത്. തടഞ്ഞ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തിന് കാലടി സ്‌റ്റേഷനില്‍ 6 കേസുകളും, വധശ്രമത്തിന് പെരുമ്ബാവൂര്‍, അങ്കമാലി സ്‌റ്റേഷനുകളില്‍ ഓരോ കേസും ആഷിഖിനെതിരെയുണ്ട്.
https://www.facebook.com/Malayalivartha