കണ്ണൂര്‍ മയക്കുമരുന്ന് കേസില്‍ നൈജീരിയന്‍ യുവതി ഉള്‍പ്പടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കോടികളുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ മുഖ്യപ്രതി നിസാമിന്റെ കൂട്ടാളിയായ നൈജീരിയന്‍ യുവതി പ്രയിസ് ഓട്ടോണിയേ (22) അടക്കം മൂന്നുപേര്‍ കൂടി അറസ്റ്റിലായി.ഒളിവില്‍ കഴിഞ്ഞ മരക്കാര്‍ കണ്ടിയിലെ ജനീസ്, അണ്ടത്തോടെ ജാബിര്‍ എന്നിവരെയും അറസ്റ്റ് ചെയ്തതായി കണ്ണൂര്‍ അസി. പോലീസ് കമ്മീഷണര്‍ പി പി സദാനന്ദന്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.
കഴിഞ്ഞ ദിവസം എസ് ഡി പി ഐ പ്രവര്‍ത്തകനും ഭാര്യയും ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. മരക്കാകണ്ടി ചെറിയ ചിന്നപ്പന്റവിട സി സി അന്‍സാരി(35), ഭാര്യ ശബ്‌ന(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ഇവരുള്‍പ്പടെ മൂന്നുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാര്‍ച്ച് പതിനാറിന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുള്‍ ഗഫൂറിന്റെ മയക്കുമരുന്ന് വില്‍പന ശൃംഖലയില്‍പ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടില്‍ ശിഹാബിനെയും(35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിസാം അബ്ദുള്‍ ഗഫൂറിന് പുറമെ കോയ്യോട് സ്വദേശി അഫ്‌സല്‍, ഭാര്യ ബര്‍ക്കീസ് എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. ഒരു ഗ്രാം എംഡിഎംഎ 1500 രൂപയ്ക്കാണ് സംഘം ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്. നിസാം പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യം. ഈ കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്ന് കണ്ണൂര്‍ എസിപി പി.പി സദാനന്ദന്‍ പറഞ്ഞു. ഇവര്‍ക്ക് മയക്കുമരുന്ന് ലഭ്യമാക്കിയിരുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ബംഗളുരുവില്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha