ഇരുചക്ര വാഹനത്തിന്റെ സീറ്റിനടിയില്‍ നിര്‍മിച്ച പ്രത്യേക അറയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇരുചക്ര വാഹനത്തിന്റെ സീറ്റിനടിയില്‍ നിര്‍മിച്ച പ്രത്യേക അറയില്‍ നിന്ന് പൊതിഞ്ഞ് സൂക്ഷിച്ച നിലയില്‍ ഇരുന്നൂറ്റമ്പത് ഗ്രാമോളം കഞ്ചാവ് പിടികൂടി. നെല്ലായി ആനന്ദപുരം ആലത്തൂര്‍ കോശേരി വീട്ടില്‍ മഹേഷ് (31 വയസ്) അറസ്റ്റിലായത്. ഫോണില്‍ ആവശ്യപ്പെടുന്നവര്‍ക്ക് പ്രത്യേക സ്ഥലം നിര്‍ദ്ദേശിച്ച് അവിടെ എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം ആലത്തൂര്‍ സ്വദേശിയായ യുവാവിനെ മഹേഷിന്റെ നേതൃത്വത്തില്‍ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കഞ്ചാവ് മാഫിയക്കെതിരെ എക്‌സൈസിന് വിവരം നല്‍കി എന്നാരോപിച്ചായിരുന്നു ആക്രമണം. നിരപരാധിയായ യുവാവിനെ ആക്രമിച്ചു പ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രദേശവാസികളില്‍ അമര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
പിന്നാലെ പൊലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്ത മഹേഷും സംഘവും ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. പൊലീസ് ഇയാളെ കര്‍ശനമായി നിരീക്ഷിച്ച് വരികയായിരുന്നു. അതിനാല്‍ കൊടകര പൊലീസ് സ്‌റ്റേഷന്‍ പരിധി വിട്ട് ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചാണ് ലഹരി വില്‍പന നടത്തിയിരുന്നത്. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയാണെന്ന വ്യാജേനയാണ് കഞ്ചാവിനായി പൊലീസ് മഹേഷിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് കഞ്ചാവ് നല്‍കാന്‍ പുറപ്പെട്ട മഹേഷിനെ വഴി മദ്ധ്യേ പിടികൂടുകയായിരുന്നു. പിടിയിലായ മഹേഷിനെ വൈദ്യ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha