കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് കെ റെയില്‍ സര്‍വേയും കല്ലിടുന്ന നടപടിയും നിര്‍ത്തിവെച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍.എന്തെങ്കിലും പ്രയാസങ്ങള്‍ നേരിട്ടതിന്റെ പേരില്‍ പ്രാദേശികമായി സര്‍വേ മാറ്റിവെച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും സംസ്ഥാന തലത്തില്‍ അങ്ങിനെയൊരു തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ നടന്നിട്ടില്ല. കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് സര്‍വേ നടപടികള്‍ നടക്കാത്തതിനാല്‍ നിര്‍ത്തിവെച്ചതായി പ്രചരണം ശക്തമാണ്.
ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ച?പ്പോഴാണ് മന്ത്രി പ്രതികരിച്ചത്. സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും കെ റെയില്‍ അധികൃതര്‍ അത്തരം തീരുമാനം കൈകൊണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha