കോളേജ് ബസിലെ ഡ്രൈവര്‍ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

കോളേജ് ബസിലെ ഡ്രൈവര്‍ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.നെല്ലിമറ്റം എം ബിറ്റ്‌സ് എഞ്ചിനിയറിംങ്ങ് കോളജ് ബസ് ഡ്രൈവര്‍ നെ ല്ലിമറ്റം കോളനിപ്പടി തേളായി കാസിമിന്റെ മകന്‍.ഷാമോന്‍ കാസിം (32) ആണ് മരണപ്പെട്ടത്.
രാവിലത്തെ ട്രിപ്പിന് ശേഷം ബസ് ക്ലീന്‍ ചെയ്യവെ കോളജില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ഷെറിന ആയക്കാട് തൈക്കാവും പടി കാരയില്‍ കുടുംബാംഗം .മക്കള്‍ സിഫ്‌ന (8) ഷിഫാന്‍ (5) .സംസ്‌കാരം നടത്തി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
https://www.facebook.com/Malayalivartha