മണിമലയാറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മണിമലയാറ്റില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം അതിയന്നുര്‍ കണ്ണാരവിള നെല്ലിമൂട് വൈശാഖം വീട്ടില്‍ വൈശാഖ് വി വിന്‍സെന്റ് (19) ആണ് മരിച്ചത്. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജില്‍ ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്.
മണിമലയാറ്റിലെ കല്ലൂപ്പാറ കുറഞ്ഞൂര്‍ കടവിലാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ കയത്തിലകപ്പെടുകയായിരുന്നു. ഇവര്‍ക്കു സ്ഥലം അധികം പരിചയമില്ലെന്നും ഇതാണ് അപകടകാരണമെന്നും സൂചനയുണ്ട്. എട്ട് പേരാണു കുളിക്കാനിറങ്ങിയത്. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി. പിന്നാലെ അഗ്‌നിരക്ഷാ സേനയുമെത്തിയാണു വൈശാഖിനെ കരയിലേക്കെത്തിച്ചത്.
https://www.facebook.com/Malayalivartha


























