യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം; കേസിൽ കര്‍ണാടക സ്വദേശി പിടിയില്‍

വയനാട് കരണി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍.കര്‍ണ്ണാടക മാണ്ട്യ സ്വദേശിയായ ഗിരീഷ് എന്നയാളെയാണ് ബാംഗ്ലൂരില്‍ വെച്ച് വയനാട് സൈബര്‍ ക്രൈം പൊലീസ് സംഘം പിടികൂടിയത്.
സമൂഹമാധ്യമങ്ങളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫ് ചെയ്തു. പിന്നീട് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് സൈബര്‍ പൊലീസ് ഗിരീഷിനെ പിടികൂടുകയായിരുന്നു.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. വയനാട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.കെ.ജിജിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha