റോഡിലെ കുഴി വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം; അപകടം സംഭവിച്ചത് മകളുടെ വീടിന്റെ തറക്കല്ലിടലിന് വേണ്ടിയുള്ള യാത്രയ്ക്കിടെ

റോഡിലെ കുഴി വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം.അയനിക്കാട് ചുള്ളിയില്‍ രാജന്റെ ഭാര്യ ഷൈലജ (52)യാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഒമ്ബതോടെ കിഴൂര്‍ തുറശ്ശേരികടവിന് സമീപം ഉല്ലാസ് നഗറിലാണ് അപകടമുണ്ടായത്. മകളുടെ വീടിന്റെ തറക്കല്ലിടലിന് മകന്റെ കൂടെ ബൈക്കില്‍ പോകുമ്ബോള്‍ ആയിരുന്നു അപകടം. റോഡിലെ കുഴി വെട്ടിച്ചെടുക്കുന്നതിനിടെ ഷൈലജ ബൈക്കില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു.
ഉടന്‍ വടകര സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: സനൂപ്, ഷൈജ, വിഘ്നേഷ്. മരുമക്കള്‍: അഖിന, വിജീഷ്. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
https://www.facebook.com/Malayalivartha