വന്ന് കയറിയവരെ കൈവിടില്ല... യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കുടുംബം പാണക്കാട് തറവാട്ടിലെത്തി; കഴിയുന്ന സഹായം ചെയ്യുമെന്ന് പാണക്കാട് കുടുംബത്തിന്റെ ഉറപ്പ്

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഡല്‍ഹിയും കേരളവും കേന്ദ്രീകരിച്ച് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അപ്പീല്‍ സമര്‍പ്പിക്കാനുള്ള സഹായം നല്‍കുമെന്നും നഷ്ടപരിഹാരത്തുക സംബന്ധിച്ച ചര്‍ച്ച നടത്തുന്നതിന് ഇന്ത്യന്‍ സംഘത്തിനു യാത്രാനുമതി നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണു ജസ്റ്റിസ് യശ്വന്ത് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
അതേസമയം, നഷ്ടപരിഹാരത്തുക നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ ഭാഗമാകില്ലെന്നും യാത്രയ്ക്കാവശ്യമായ സഹായം ക്രമീകരിക്കുക മാത്രമാകും ചെയ്യുകയെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അനുരാഗ് അലുവാലിയ പറഞ്ഞു.
അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനു സഹായം അഭ്യര്‍ഥിച്ചു കുടുംബം പാണക്കാട്ടെത്തി. സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരെ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും കാര്യങ്ങള്‍ വിശദീകരിച്ചു. ഇടപെടുന്നതിനു പരിമിതികളുണ്ടെങ്കിലും സാധ്യമായതെല്ലാം ചെയ്യുമെന്നു സാദിഖലി ശിഹാബ് തങ്ങള്‍ കുടുംബത്തിനു ഉറപ്പു നല്‍കി. പാര്‍ട്ടി എംപിമാരുടെ ഇടപെടലും ഉറപ്പാക്കും.
യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷ പ്രിയയ്ക്ക് യെമന്‍ യുവാവിന്റെ കൊലപാതവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിനു ബ്ലഡ് മണി നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാനാണു നാട്ടുകാര്‍ ചേര്‍ന്നു രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ശ്രമം. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. ബ്ലഡ് മണി നല്‍കാന്‍ വന്‍ തുക വേണ്ടി വരും. കുടുംബത്തിനോ ആക്ഷന്‍ കമ്മിറ്റിക്കോ മാത്രമായി ഇതു സ്വരൂപിക്കാനാവില്ല. ഇക്കാര്യത്തില്‍ പാണക്കാട് കുടുംബത്തിന്റെ സഹായം തേടിയാണ് എത്തിയത്.
നിമിഷ ജയിലിലായതോടെ കേസിനും മറ്റുമായി വീടുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നു. വാര്‍ത്ത അറിഞ്ഞതു മുതല്‍ നിമിഷയുടെ ഭര്‍ത്താവും ഏകമകളും മാനസികമായി തകര്‍ന്ന നിലയിലാണ്. മോചനം സംബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള നിയമ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് ഇടപെടണമെന്നു കുടുംബം അഭ്യര്‍ഥിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലാണു സംഘം പാണക്കാട്ടെത്തിയത്.
അതേസമയം നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ദയാധന ചര്‍ച്ചകള്‍ക്കായി ഇന്ത്യക്കാര്‍ക്ക് യെമനില്‍ യാത്രാ അനുമതി നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ ആണ് അഭിഭാഷകന്‍ കെ.ആര്‍.സുഭാഷ് ചന്ദ്രന്‍ മുഖേന ഹര്‍ജി നല്‍കിയത്. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നല്‍കി മോചനം സാധ്യമാക്കാനാണ് നയതന്ത്ര ഇടപെടല്‍ തേടുന്നതെന്നു ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു.
എത്രയും വേഗം നിമിഷയുടെ കാര്യത്തിലിടപെടണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ അഭ്യര്‍ത്ഥന. കൂടുതല്‍ ആളുകളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍.
"
https://www.facebook.com/Malayalivartha