ബാബുവിനെ കുഴിച്ചിട്ടത് ജീവനോടെയെന്ന് സംശയം..... ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍, ബോധം പോയപ്പോള്‍ മരിച്ചുവെന്ന് കരുതി കുഴിച്ചിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് , സാബുവിനെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയശേഷം പദ്മാവതിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും

ബാബുവിനെ കുഴിച്ചിട്ടത് ജീവനോടെയെന്ന് സംശയം..... ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍, ബോധം പോയപ്പോള്‍ മരിച്ചുവെന്ന് കരുതി കുഴിച്ചിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് , സാബുവിനെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയശേഷം പദ്മാവതിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും.
ബാബുവിന്റെ തലയ്ക്ക് പരിക്കുണ്ട്. വഴക്കിനിടയില്‍ വീഴ്ചയില്‍ പരിക്കുപറ്റിയതാണോ അതോ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണോ എന്നും കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തമാകൂവെന്ന് പോലീസ്. അറസ്റ്റിലായ സാബു(25)വിനെ കോടതി റിമാന്‍ഡ് ചെയ്തു.
ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പ് ഭാഗത്ത് താമസിക്കുന്ന കൊട്ടേക്കാട്ട് പറമ്പില്‍ പരേതനായ ജോയിയുടെ മകന്‍ ബാബുവിനെ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മാര്‍ച്ച് 15- മുതല്‍ ചേട്ടനെ കാണാനില്ലെന്നു കാണിച്ച് സാബു പോലീസില്‍ പരാതി നല്‍കിയിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ സൂചനപ്രകാരം അന്വേഷണം നടത്തിയപ്പോഴാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കടയാറ്റി പാടത്തെ ബണ്ടില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടത്. വീട്ടില്‍ പതിവായി വഴക്ക് ഉണ്ടാക്കിയിരുന്ന ബാബുവിനെ അമ്മയുടെ സാന്നിധ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും സാബു അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവരുടെ അമ്മ പദ്മാവതി ആശുപത്രി വിട്ട് ബന്ധുവീട്ടില്‍ കഴിയുകയാണ്. സാബുവിനെ കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വാങ്ങിയശേഷം പദ്മാവതിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.
"
https://www.facebook.com/Malayalivartha