കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം... മൃതദേഹം മറവ് ചെയ്തത് വീട്ടില്‍ നിന്നും 300 മീറ്റര്‍ അകലെ, പശുവിനെ തീറ്റാന്‍ പോയ നാട്ടുകാരിലൊരാള്‍ മണ്ണ് ഇളകി കിടക്കുന്നതും തെരുവു നായ്ക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതും കണ്ടു, തുടര്‍ന്ന് പോലീസെത്തി ,ബാബുവിന്റെ മൃതദേഹം മറവു ചെയ്യാന്‍ സാബു ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോയെന്ന അന്വേഷിക്കും, റിമാന്‍ഡിലുള്ള സാബുവിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും,പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും

കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം... മൃതദേഹം മറവ് ചെയ്തത് വീട്ടില്‍ നിന്നും 300 മീറ്റര്‍ അകലെ, പശുവിനെ തീറ്റാന്‍ പോയ നാട്ടുകാരിലൊരാള്‍ മണ്ണ് ഇളകി കിടക്കുന്നതും തെരുവു നായ്ക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതും കണ്ടു, തുടര്‍ന്ന് പോലീസെത്തി ,ബാബുവിന്റെ മൃതദേഹം മറവു ചെയ്യാന്‍ സാബു ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോയെന്ന അന്വേഷിക്കും, റിമാന്‍ഡിലുള്ള സാബുവിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും,പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും.
സാബുവിന്റെ ഫോണ്‍ കോള്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം മാത്രം കേസിലെ രണ്ടാം പ്രതിയായ മാതാവിനെ അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
മൃതദേഹം മറവുചെയ്യാന്‍ അമ്മ സഹായിച്ചെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.മാര്‍ച്ച് 16ന് രാത്രിയാണ് സാബുവിന്റെ സഹോദരന്‍ ബാബു കൊല്ലപ്പെട്ടത്.
കഴുത്ത് ഞെരിച്ച് സഹോദരനെ കൊലപ്പെടുത്തിയെന്നാണ് സാബു പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ബാബുവിന്റെ ശരീരത്തില്‍ പരിക്കുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കും.വീട്ടില്‍ നിന്നും 300 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടിലായിരുന്നു പ്രതി മൃതദേഹം കുഴിച്ചിട്ടത്.
മാര്‍ച്ച് 22ന് പശുവിനെ തീറ്റാന്‍ പോയ നാട്ടുകാരന്‍ ബണ്ടിലെ മണ്ണ് ഇളകി കിടക്കുന്നതും ഒരു ഭാഗം തെരുവു നായ്ക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതും കണ്ടിരുന്നു. പിറ്റേദിവസം രാവിലെ ഇതേസ്ഥലത്ത് എത്തിയപ്പോള്‍ മണ്ണ് പഴയപടി തന്നെ കിടക്കുന്നത് കണ്ട് സംശയം തോന്നിയാണ് പോലീസില്‍ വിവരമറിയിച്ചത്.
https://www.facebook.com/Malayalivartha