കെ റയിലിന്റെ പേരില്‍ യച്ചൂരിയും പിണറായിയും തമ്മില്‍ വാക്‌പോര് .... നന്ദിഗ്രാമില്‍ സംഭവിച്ചത് തന്നെ കേരളത്തിലും സംഭവിക്കുമെന്ന് സീതാറാം യച്ചൂരി കരുതുന്നു, അത് മനസിലാക്കിയതു കൊണ്ടാവണം കെ റയില്‍ എന്ന് കേട്ടാല്‍ ഒന്നും മിണ്ടാതെ യച്ചൂരി

കെ റയിലിന്റെ ഫലം കേരളത്തിലെ ഇടതു സര്‍ക്കാര്‍ 2024ല്‍ അനുഭവിക്കുമെന്ന് സീതാറാം യച്ചൂരി ഉറപ്പിച്ചു. 2024 ലാണ് ലോകസഭാ തെരഞ്ഞടുപ്പ് നടക്കുന്നത്.
നന്ദിഗ്രാമില്‍ സംഭവിച്ചത് തന്നെ കേരളത്തിലും സംഭവിക്കുമെന്ന് സീതാറാം യച്ചൂരി കരുതുന്നു. അത് മനസിലാക്കിയതു കൊണ്ടാവണം കെ റയില്‍ എന്ന് കേട്ടാല്‍ യച്ചൂരി ഒന്നും മിണ്ടില്ല.
കെ റയിലില്‍ പ്രതികരിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങളോട് യെച്ചൂരി മറുപടി പറഞ്ഞില്ല. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ചോദിക്കൂ, ഞാന്‍ പറയാം. ഇതില്‍ താന്‍ മറുപടി പറയില്ലെന്ന് നേരത്തേ പറഞ്ഞതല്ലേ എന്ന് യെച്ചൂരി ചോദിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി ദില്ലിയില്‍ ചേരുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കണ്ട സംഘടനാറിപ്പോര്‍ട്ട് അന്തിമമാക്കാനാണ് കേന്ദ്രകമ്മിറ്റി ചേരുന്നതെന്ന് യെച്ചൂരി വ്യക്തമാക്കുന്നു.
സി പി എം കേന്ദ്ര കമ്മിറ്റി തങ്ങള്‍ക്ക് എതിരാണെന്ന് പിണറായി ഉള്‍പ്പെടെയുള്ള കേരള നേതാക്കള്‍ക്കറിയാം. എന്നാല്‍ പി.ബിയെയും കേന്ദ്ര കമ്മിറ്റിയെയും അനുസരിക്കാന്‍ പിണറായി തത്കാലം തയാറല്ല. സി പി എം കേന്ദ്ര കമ്മിറ്റിക്ക് മുകളിലാണ് തന്റെ സ്ഥാനമെന്ന് പിണറായി കരുതുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പിണറായി പുലര്‍ത്തുന്ന രഹസ്യധാരണയിലും സി പി എം കേന്ദ്ര കമ്മിറ്റിക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായതിനാല്‍ യച്ചൂരിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം.
കെ റയിലില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വീട് കയറി പ്രചാരണത്തിന് തുടക്കമിടാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചെങ്കിലും അതിന് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ല. കണ്ണൂരില്‍ വീടുകള്‍ കയറി പദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തു. ജനസഭാ സദസ്സ് സംഘടിപ്പിച്ച് ചോറ്റാനിക്കരയിലും ഡിവൈഎഫ്‌ഐ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. 'കെ റയില്‍ വരണം, കേരളം വളരണം' എന്ന ടാഗ് ലൈനോടെയാണ് പ്രതിരോധപ്രചാരണം.
കെ റയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്. വീടുകള്‍ കയറിയിറങ്ങി സില്‍വര്‍ലൈന്‍ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുമെന്നും നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളില്‍ ജനങ്ങളിലെ ആശങ്കകള്‍ പരിഹരിക്കുമെന്നും ഡിവൈഎഫ്‌ഐ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളും കയറിയിറങ്ങി ലഘുലേഖകളും വിതരണം ചെയ്യാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലയില്‍ കെ-റയില്‍ പ്രതിഷേധം രൂക്ഷമായ പയ്യന്നൂര്‍, തളാപ്പ്, മാടായി പ്രദേശങ്ങളില്‍ നേതാക്കള്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിശദീകരിക്കും.
പ്രവര്‍ത്തകര്‍ നേരിട്ടെത്തുമ്പോഴും വീട് പോകുന്നതില്‍ ജനങ്ങളില്‍ ആശങ്കയുണ്ട്. അതെങ്ങനെ പാര്‍ട്ടി പ്രതിരോധിക്കും? കെ റയിലിനെതിരെ ശക്തമായ സമരം നടക്കുന്ന ചോറ്റാനിക്കരയില്‍ ജനസദസ്സ് രൂപീകരിച്ചാണ് പ്രതിരോധം. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രദേശത്തും വീടുകള്‍ കയറി ഇറങ്ങാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.
വികസനപദ്ധതിയെ തകര്‍ക്കാന്‍ കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. ''കോണ്‍ഗ്രസും ബിജെപിയും തെറ്റായ പ്രചാരണം നടത്തുന്നു. ചില മാധ്യമങ്ങളും ഇതിന് കൂട്ട് നില്‍ക്കുന്നു. കുഞ്ഞുങ്ങളെ അടക്കം സമരത്തില്‍ കവചമാക്കുന്നു. അത് ശരിയാണോ? മണ്ണെണ്ണയും തീപ്പെട്ടിക്കൊള്ളിയും അടക്കം കൊണ്ടുവന്നാണ് സമരം നടത്തുന്നത്. അപകടം സംഭവിച്ചാല്‍ എന്ത് സംഭവിക്കും? എന്തും ചെയ്യാന്‍ മടി ഇല്ലാത്തവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കേരള വിരുദ്ധമുന്നണിക്ക് അധികാരം പിടിക്കുക മാത്രമാണ് ലക്ഷ്യം'', എസ് സതീഷ് ആരോപിക്കുന്നു.
ഏതായാലും സി പി എമ്മിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പി.ബിയും യച്ചൂരിയും തയാറല്ലെന്നതിന്റെ ഉദാഹരണമാണ് ഡല്‍ഹിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പണ്ട് ബംഗാളില്‍ സി പി എമ്മിന്റെ അടിത്തറ ഇളക്കിയ ടാറ്റാ വിവാദത്തിലും യച്ചൂരി ജതേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. യച്ചൂരിയെ അറിയുന്നവര്‍ക്ക് ഇത് നിസാരമായി മനസിലാക്കാവുന്നതേയുള്ളു.
കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിയുള്ളത്. അതുകൂടി ഇല്ലാതാകുന്നതിന്റെ പരിണിതഫലം യച്ചൂരിക്ക് നന്നായറിയാം.എന്നാല്‍ കേരള നേതാക്കള്‍ ഇക്കാര്യം മനസിലാക്കാന്‍ സമയമെടുക്കും.
https://www.facebook.com/Malayalivartha