കോട്ടയം നട്ടാശേരിയില്‍ കെറെയില്‍ സര്‍വെ പുനഃരാരംഭിച്ചു.... പോലീസ് സുരക്ഷയില്‍ മുന്നിടത്ത് അടയാളക്കല്ലിട്ടു, പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും

നട്ടാശേരിയില്‍ കെറെയില്‍ സര്‍വെ പുനഃരാരംഭിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ മൂന്ന് സ്ഥലങ്ങളില്‍ അതിരടയാള കല്ല് സ്ഥാപിച്ചത്. ഇവിടെ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി . ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് പോലീസ് സന്നാഹത്തോടെ കെറെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
ഈ സമയം വളരെ ചുരുക്കം ചില പ്രതിഷേധക്കാര്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ഇവര്‍ക്ക് മൂന്ന് കല്ലുകള്‍ സ്ഥാപിക്കാനായത്. മറ്റ് സ്ഥലങ്ങളിലും കല്ല് സ്ഥാപിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
അതേസമയം, ഇവിടേയ്ക്ക് ജനക്കൂട്ടം എത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടിയ കല്ലുകള്‍ പിഴുതെറിയുമെന്നും മറ്റ് സ്ഥലങ്ങളില്‍ കല്ല് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഇവരുടെ നിലപാട്. സ്ഥലത്ത് ജില്ലയിലെ പ്രധാനപ്പെട്ട യുഡിഫ് നേതാക്കള്‍ ഉടന്‍ എത്തുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നട്ടാശേരിയില്‍ അതിരടയാള കല്ല് സ്ഥാപിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തില്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























