സി പി എം നീക്കം പാളുന്നു... നടന്‍ വിനായകനെ രക്ഷിക്കാനുള്ള സി പി എം നീക്കം പാളുന്നു, ഇനിയും നിയമപരമായ നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന വിശ്വാസത്തില്‍ ഭരണനേതൃത്വം

നടന്‍ വിനായകനെ രക്ഷിക്കാനുള്ള സി പി എം നീക്കം പാളുന്നു.വിനായകനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന ഉപദേശമാണ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മനസിലിരുപ്പ് കൂടി അറിയാനുള്ള നീക്കമാണ് സംസ്ഥാന പോലീസ് മേധാവി നടത്തുന്നത്.
നടി നവ്യാ നായരും വിധുവിന്‍സെന്റും ഉള്‍പ്പെടെയുള്ള സ്ത്രീപക്ഷ ഇടതുപക്ഷ സിനിമാക്കാര്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് പാര്‍ട്ടി പ്രതിസന്ധിയിലായത്. ഇനിയും നിയമപരമായ നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന വിശ്വാസമാണ് ഭരണ നേതൃത്വത്തിനുള്ളത്.
മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് അതേ വേദിയില്‍ ഉണ്ടായിരുന്ന നവ്യ പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി.
സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം.നവ്യ നായരേയും വിനായകനേയും നവ്യ നായികയായ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശനം.
മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്.
'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' വിനായകന്‍ പറഞ്ഞു.
പ്രസ്താവന സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിവാദത്തിനാണ് തുടക്കമിട്ടത്.സിനിമ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലുള്ളവര്‍ നടനെതിരെ രംഗത്തെത്തി. വിഷയത്തില്‍ ഇത് വരെ പ്രതികരിക്കാത്ത ഡബ്യൂസിസി നിലപാടിനെ ചോദ്യം ചെയ്താണ് നടന്‍ ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.സ്ത്രീകളെ പറ്റിയുള്ള വിനായകന്റെ കാഴ്ചപ്പാട് വികലമായി എന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും വിമര്‍ശിച്ചു. വനിത കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമാണ് ശക്തമാവുകയാണ്. എന്നാല്‍ വനിതാ കമ്മീഷന്‍ അനങ്ങിയില്ല.
നിരവധി പേരാണ് വിനായകനെതിരെ ഇതിനോടകം രം?ഗത്തെത്തിയത്. വിനായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിന്‍സന്റ്. വിനായകന്‍ സുഹൃത്താണെന്നും എന്നാല്‍ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നതാണെന്നും വിധു വിന്‍സന്റ് പറയുന്നു. വിനായകന്‍ മാപ്പ് പറയണമെന്നും സംവിധായിക ആവശ്യപ്പെട്ടു.
'വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകന്‍ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരില്‍ വിനായകന്‍ മാപ്പ് പറയുകയാണ് വേണ്ടത്', എന്നാണ് വിധു വിന്‍സന്റ് കുറിച്ചത്.
വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം വിനായകന്‍ പങ്കുവച്ച ആദ്യ പോസ്റ്റും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. പഞ്ചപാണ്ഡവര്‍ക്കൊപ്പം നില്‍ക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് വിനായകന്‍ പങ്കുവെച്ചത്. നടന്‍ സാധാരണ എപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത് പോലെ ചിത്രത്തിനൊപ്പം ക്യാപ്ഷനുകളൊന്നും തന്നെ നല്‍കിയിരുന്നില്ല.
സര്‍ക്കാര്‍ സ്ത്രീപക്ഷ സിനിമകള്‍ക്കും സ്ത്രീകള്‍ക്കും വലിയ പ്രാധാന്യവും പ്രചരണവും നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് ഇത്തരമൊരു വിവാദം വന്നു ചേര്‍ന്നത്. അതും അന്തര്‍ദേശീയ ചലച്ചിത്രോത്സവം നടക്കുന്ന സമയത്ത്. സര്‍ക്കാരാകട്ടെ ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ കുത്തിയിരുന്നു. വിനായകന്‍ തങ്ങളുടെ ആളാണെന്നതായിരുന്നു കാരണം. വിനായകനെ തൊടാന്‍ സര്‍ക്കാരിന് ശരിക്കും ദയമാണ്. വെറുതെ പുലിവാല്‍ പിടിക്കന്നോ എന്ന് നന്നായി ചിന്തിച്ച ശേഷമാണ് സര്‍ക്കാര്‍ നടപടികളിലേക്ക് പ്രവേശിക്കുന്നത്.
വനിതാ കമ്മീഷന്റെ നിശബ്ദതയും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനകം വിനായകന്റെ ആഭാസത്തരങ്ങളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചെങ്കിലും പ്രതികരിക്കാതിരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍.
https://www.facebook.com/Malayalivartha