സംസ്ഥാനത്ത് ഇന്ന് മുതല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... സഹകരണബാങ്കുകള്‍ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നത്.
ഈ മാസത്തെ നാലാം ശനിയാഴ്ചയായ ഇന്നും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കുകൂടി എത്തുന്നതോടെയാണ് നാല് ദിവസം അവധിയാകുന്നത്. മാര്‍ച്ച് 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും.
ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്.
സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഗങ്ങളാണ്. അതേസമയം, സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കും. സഹകരണ രജിസ്ട്രാറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
തിങ്കള്‍, ചൊവ്വ ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് ശനി, ഞായര്‍ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറക്കിയത്. ഇന്ന് പൂര്‍ണമായും ഞായറാഴ്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്.
"
https://www.facebook.com/Malayalivartha