സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഒരുക്കം പൂര്‍ത്തിയായി.... പരീക്ഷകള്‍ കുറ്റമറ്റതായി നടത്തണമെന്നും സ്‌കൂളുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഒരുക്കം പൂര്‍ത്തിയായി. 30ന് എച്ച്എസ്, വിഎച്ച്എസ് പരീക്ഷകളും 31ന് എസ്എസ്എല്‍സി പരീക്ഷയും ആരംഭിക്കും.
47 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളില്‍ പങ്കാളികളാകും. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകനം നടത്തി. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, എഡിമാര്‍, ഡിഡിഇമാര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
പരീക്ഷകള്‍ കുറ്റമറ്റതായി നടത്തണമെന്നും സ്‌കൂളുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ചോദ്യപേപ്പറുകളുടെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പരീക്ഷകള്‍ ആരംഭിക്കാന്‍ നാലു ദിവസംമാത്രം അവശേഷിക്കേ മുഴുവന്‍ ക്രമീകരണങ്ങളും 26ന് പൂര്‍ത്തിയാക്കും. എച്ച്എസ്, വിഎച്ച്എസ് പരീക്ഷകള്‍ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ ലഭ്യമായില്ലെങ്കില്‍ ഡിഡിഇ, ഡിഇഒമാര്‍, മറ്റ് അധ്യാപകരെ ഇതിലേക്ക് നിയമിക്കും.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഉത്തരക്കടലാസുകള്‍ എത്തിച്ചു. പരീക്ഷാദിവസങ്ങളില്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
കുട്ടികള്‍ കുടിവെള്ളം കൊണ്ടുവരാന്‍ ശ്രമിക്കണം. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നടപ്പാക്കും. അതേസമയം എസ്എസ്എല്‍സി തിയറി പരീക്ഷ 31ന് ആരംഭിച്ച് ഏപ്രില്‍ 29ന് അവസാനിക്കും.
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തിയറി പരീക്ഷ 30ന് ആരംഭിച്ച് ഏപ്രില്‍ 26ന് അവസാനിക്കും. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്നിന് ആരംഭിച്ച് 10ന് അവസാനിക്കും.
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ അവസാനത്തോടെ അല്ലെങ്കില്‍ മെയ് ആദ്യം ആരംഭിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയം മെയ് 11ന് ആരംഭിച്ച് പരീക്ഷാഫലം ജൂണ്‍ പത്തിനകം പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ച് ഫലം ജൂണ്‍ മൂന്നാംവാരം പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha