വിനായകനെ വിമർശിച്ചുകൊണ്ടുള്ള ചില ടൈം ലൈനുകളുടെ ഭാഷ വിനായക സംസ്കാരത്തിനെ വെല്ലുന്ന പോലെ തോന്നിപ്പിച്ചു; കേരളത്തിലെ അറിയപ്പെടുന്ന പ്രൊഫൈലുകളിൽ കാണപ്പെട്ട ആ അസഭ്യ ഭാഷ അത്ഭുതപ്പെടുത്തി; ഞെട്ടിപ്പിച്ചു! സഭ്യം എന്നതിനർത്ഥം സഭയ്ക്ക് ചേർന്നത് സംസ്കാരത്തിന് ചേർന്നത് എന്നത്രെ; ഈ "സഭ്യ ബോധം"എല്ലാവർക്കും ഉണ്ടായാൽ വളരെ നന്നെന്ന് ഡോ സുൽഫി നൂഹു

ഒരുത്തീ സിനിമയുടെ പ്രമോഷൻ നടക്കുന്നതിനിടെ നടൻ വിനായകന്റെ മീ റ്റു ആരോപണങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ വളരെയധികം വിവാദമായിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് ഡോ . സുൽഫി നൂഹ് രംഗത്ത് വന്നിരിക്കുകയാണ്. സഭ്യം എന്നതിനർത്ഥം സഭയ്ക്ക് ചേർന്നത് സംസ്കാരത്തിന് ചേർന്നത് എന്നത്രെ. ഈ "സഭ്യ ബോധം"എല്ലാവർക്കും ഉണ്ടായാൽ വളരെ നന്ന്.
എന്തായാലും വിനായകൻ ആദ്യം ലേലു അല്ലു ചൊല്ലട്ടെ എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ; വിനാശകാലെ "വിനായക" ബുദ്ധി! വിനാശകാലേ വിപരീത ബുദ്ധിയെന്നാണ് ചൊല്ല് അതിപ്പോ വിനാശകാലേ "വിനായക" ബുദ്ധിയെന്നായ പോലുണ്ട്. വിനായകന് എന്തായാലും വിനാശ കാലം ഒരായിരം വട്ടം "ലേലു അല്ലു' ചൊല്ലേണ്ട വികൃതിയാണ് വിനായകൻ പറഞ്ഞൊപ്പിച്ചത്.
സാംസ്കാരികമായ അധപതനവും സ്ത്രീകളോടുള്ള കാഴ്ചപ്പാടുമൊക്കെ വളരെ വളരെ വ്യക്തം. ഒരു 200 പേജ് ബുക്ക് വാങ്ങി ഒരായിരം വട്ടം "ലേലു അല്ലു" എഴുതിയാൽ ഒരുപക്ഷേ "ഒരുത്തീ" കാണുന്നതിനെ കുറിച്ച് ആലോചിക്കാം. ഈ വികൃതി പ്രകടനങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന "ഒരുത്തി" മാർക്കറ്റിംഗ് തന്ത്രം കാണാതെ പോകരുതാരും. അതവിടെ നിൽക്കട്ടെ.
അതിനുമപ്പുറം വിനായകനെ വിമർശിച്ചുകൊണ്ടുള്ള ചില ടൈം ലൈനുകളുടെ ഭാഷ വിനായക സംസ്കാരത്തിനെ വെല്ലുന്ന പോലെ തോന്നിപ്പിച്ചു. കേരളത്തിലെ അറിയപ്പെടുന്ന പ്രൊഫൈലുകളിൽ കാണപ്പെട്ട ആ അസഭ്യ ഭാഷ അത്ഭുതപ്പെടുത്തി. ഞെട്ടിപ്പിച്ചു! സഭ്യം എന്നതിനർത്ഥം സഭയ്ക്ക് ചേർന്നത് സംസ്കാരത്തിന് ചേർന്നത് എന്നത്രെ. ഈ "സഭ്യ ബോധം"എല്ലാവർക്കും ഉണ്ടായാൽ വളരെ നന്ന്. എന്തായാലും വിനായകൻ ആദ്യം ലേലു അല്ലു ചൊല്ലട്ടെ! ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha