സർക്കാർ ആദ്യം നുണ പറഞ്ഞു; പിന്നീട് ആയിരം കള്ളങ്ങൾ പറയേണ്ടി വന്നു; പദ്ധതിക്ക് വേണ്ടി ആരാണ് കല്ലിടുന്നത്? മുഖ്യമന്തി ഒന്ന് പറയുന്നു, മന്ത്രിമാർ മറ്റൊന്ന് പറയുന്നു; കല്ലിട്ടാൽ കല്ല് പിഴുതെറിയും; പോലീസിനെ ഉപയോഗിച്ചുള്ള വിരട്ടലുകളൊന്നും വേണ്ട; സിൽവർ ലൈൻ പദ്ധതിയിൽ അടിമുടി ദുരൂഹതയും ആശയകുഴപ്പവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയിൽ അടിമുടി ദുരൂഹതയും ആശയകുഴപ്പവുമാണ്. സർക്കാർ ആദ്യം നുണ പറഞ്ഞുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ;
സിൽവർ ലൈൻ പദ്ധതിയിൽ അടിമുടി ദുരൂഹതയും ആശയകുഴപ്പവുമാണ്. സർക്കാർ ആദ്യം നുണ പറഞ്ഞു. പിന്നീട് ആയിരം കള്ളങ്ങൾ പറയേണ്ടി വന്നു. പദ്ധതിക്ക് വേണ്ടി ആരാണ് കല്ലിടുന്നത്? മുഖ്യമന്തി ഒന്ന് പറയുന്നു , മന്ത്രിമാർ മറ്റൊന്ന് പറയുന്നു. കെ.റെയിൽ എം.ഡി വേറൊന്ന് പറയുന്നു. അഴിമതിക്ക് വേണ്ടി മാത്രമുള്ള പദ്ധതി അനുവദിക്കില്ല.
കല്ലിട്ടാൽ കല്ല് പിഴുതെറിയും. പോലീസിനെ ഉപയോഗിച്ചുള്ള വിരട്ടലുകളൊന്നും വേണ്ട. സ്വകാര്യ ബസ് സമരം തുടങ്ങിയിട്ട് മൂന്ന് ദിവസമായി. ഒരു ചർച്ച നടത്താൻ സർക്കാരിന് കഴിഞ്ഞോ? ഇവിടെ ഒരു സർക്കാരുണ്ടോ?
വരേണ്യവർഗത്തിന് വേണ്ടിയുള്ള സിൽവർ ലൈൻ പദ്ധതിക്ക് പകരം പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. സാധാരണക്കാരന്റെ വീട്ടിൽ കല്ലിടുന്നതിന് കാണിക്കുന്നതിന്റെ പത്തിലൊന്ന് ആത്മാർഥത കാട്ടിയിരുന്നെങ്കിൽ ബസ് സമരം പരിഹരിക്കാമായിരുന്നു.
https://www.facebook.com/Malayalivartha