Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

വെറുതേയൊരു പണിമുടക്ക്... രണ്ട് ദിവസം സര്‍വ മേഖലകളേയും നിശ്ചലമാക്കാന്‍ പണിമുടക്ക് കമ്മിറ്റി; കെ.എസ്.ആര്‍.ടി.സിക്ക് അവശ്യ സര്‍വീസുകള്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമായേക്കും; കൂട്ടത്തോടെയുള്ള ലീവ് അനുവദിച്ചാലും ശമ്പളം നല്‍കാന്‍ നിയമതടസം

27 MARCH 2022 01:01 PM IST
മലയാളി വാര്‍ത്ത

കൊറോണയ്ക്ക് ശേഷം ജനങ്ങള്‍ ഒന്നു പച്ച പിടിച്ച് വന്നതേയുള്ളൂ. അതിനിടയ്ക്ക് തിങ്കളും ചൊവ്വയുമായി രാജ്യം സ്തംഭിപ്പിക്കാന്‍ സമരക്കാര്‍ വേണ്ടത് ചെയ്തു. രാജ്യത്ത് പല സംസ്ഥാനങ്ങളും സ്തംഭിപ്പിക്കില്ലെങ്കിലും കേരളത്തില്‍ സ്തംഭിപ്പിക്കും.

പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയും മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചും ബി.എം.എസ് ഒഴികെയുള്ള പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടുദിവസത്തെ പൊതുപണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കും. 29ന് വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതിയായിരിക്കും. പത്രം, പാല്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തുടങ്ങി അവശ്യ സര്‍വീസുകള്‍ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങള്‍ തടയില്ല. ട്രെയിനുകള്‍ ഓടും.

 



ഈ സമരം കൊണ്ട് എന്ത് നേടുമെന്ന് ഒരു നിശ്ചയവുമില്ല. ഈ സമരം കണ്ട് പേടിച്ച് കേന്ദ്ര സര്‍ക്കാര്‍ നയം മാറ്റാന്‍ പോകുന്നില്ല. പിന്നെ നഷ്ടമാകുന്നത് സാധാരണക്കാര്‍ക്ക് മാത്രം. സാധാരണ കച്ചവടക്കാര്‍ മുതല്‍ തൊഴിലാളികള്‍ വരെയുണ്ട്.

പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറിയും ശമ്പളം നഷ്ടമാകാനാണ് സാദ്ധ്യത. 2019 ജനുവരി 8, 9 തീയതികളില്‍ നടത്തിയ പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടെ ലീവ് അനുവദിച്ചെങ്കിലും ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയതിനാല്‍ ശമ്പളം തിരിച്ചുപിടിക്കേണ്ടി വന്നു. സമാനമായ സാഹചര്യമായിരിക്കും ഇക്കുറിയും.

 



കൂട്ടത്തോടെയുള്ള ലീവ് അനുവദിച്ചാലും ശമ്പളം നല്‍കാന്‍ നിയമതടസ്സമുണ്ട്. അതേസമയം, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി പോലുള്ള സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും ഈ തടസമില്ല. വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിലൂടെ സര്‍ക്കാരിന് നേരിട്ടുള്ള വരുമാനത്തില്‍ 600 കോടിയോളം രൂപ കുറയുമെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളയിനത്തില്‍ 166 കോടി രൂപയുടെ നേട്ടമുണ്ടായേക്കും. 5.6 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും 6.13 ലക്ഷം സ്വകാര്യ ജീവനക്കാരുമാണുള്ളത്.

ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍, ലൈഫ് ഇന്‍ഷ്വറന്‍സ് രംഗത്തെ സംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, തുറമുഖ തൊഴിലാളി സംഘടനകള്‍, ബി.എസ്.എന്‍.എല്ലിലെ തൊഴിലാളി സംഘടനകള്‍, അദ്ധ്യാപക സംഘടനകള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍, റെയില്‍വേ തൊഴിലാളികളുടെ സംഘടനകള്‍ എന്നിവയൊക്കെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുക ബാങ്കിംഗ് മേഖലയെ ആകുമെന്നാണ് കരുതുന്നത്. സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസങ്ങളായതിനാല്‍ ഒട്ടേറെ ബാങ്കിംഗ് ഇടപാടുകള്‍ നടക്കുന്ന സമയമാണ്.

 



വാണിജ്യവ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കാനാണ് സാദ്ധ്യത. ഹോട്ടലുകള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംഘടനകള്‍ പണിമുടക്കുന്ന സംഘടനകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പെട്രോള്‍പമ്പുകള്‍ തുറക്കുമെന്ന് ഉറപ്പില്ല. സമാന്തര സര്‍വീസുകളും ഉണ്ടാവില്ല. ഓട്ടോടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.



നാലു ദിവസം തുടര്‍ച്ചയായി ബാങ്കിടപാടുകള്‍ തടസ്സപ്പെടുമെന്നതിനാല്‍ എ.ടി.എമ്മുകളിലെ പണലഭ്യതയെ ബാധിക്കും. എന്നാല്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് തടസ്സപ്പെടില്ലെന്ന് ബാങ്കിംഗ് രംഗത്തുള്ളവര്‍ അറിയിച്ചു.

വൈദ്യുതി തടസ്സപ്പെടാതിരിക്കാന്‍ കെ.എസ്.ഇ.ബി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട മേധാവികളും ഉന്നത ഉദ്യോഗസ്ഥരും ജോലിക്കെത്തുമെന്ന് ഉറപ്പാക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം ബ്രേക്ക്ഡൗണ്‍, ഫാള്‍ട്ട് റിപ്പയര്‍ ടീമുകളെ സജ്ജമാക്കും. 1912ലും 0471 2448948, 9446008825 നമ്പരുകളിലും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പരാതികളറിയിക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends